Home » ന്യൂസ് & വ്യൂസ് » ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’: പിണറായിക്കെതിരെ ഷിബു ബേബി ജോണ്‍

‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’: പിണറായിക്കെതിരെ ഷിബു ബേബി ജോണ്‍

നോട്ട് നിരോധനത്തെ തുടര്‍ന്ന് കേരളത്തില്‍ സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തിലേക്ക് ആര്‍.എസ്.പിയെ വിളിക്കാത്ത പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എസ്.പി നേതാവ് ഷിബു ബേബിജോണിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് രാഷ്ട്രീയ തിമിരം പുറത്തെടുക്കുന്നതെന്തനാണെന്ന് ഷിബു ബേബി ജോണ്‍ ചോദിച്ചു.

സര്‍വ്വകക്ഷി സംഘത്തിന്റെ സന്ദര്‍ശനാനുമതി നിഷേധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ചെയ്യുന്നത് ഇത് തന്നെയാണെന്നും ഷിബു ആരോപിക്കുന്നു. പിണറായി വിജയനും നരേന്ദ്ര മോദിയും ഒരു പോലെയെന്നും അദ്ദേഹം ആരോപിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ
shibu
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി
“കേരളത്തിൽ നിന്നുള്ള സർവ്വകക്ഷിസംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനാനുമതി നിഷേധിച്ചു” ഈ വാർത്ത അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അറിയിക്കട്ടെ .’ഒറീസ മുഖ്യമന്ത്രി നവീൺ പട്നായിക്കിന് സന്ദർശന മതി നൽക്കുകയും കേരളത്തിന് അത് നിഷേധിക്കുകയും ചെയ്തത് കേരളത്തിനോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടാണ് സൂചിപ്പിക്കുന്നത് .
പക്ഷെ ചില ദാർഷ്ട്യങ്ങൾക്ക് ചില പ്പോൾ പൊടുന്ന നവേ തന്നെ മറുപടി കിട്ടും. അതാണ് നമ്മുടെ മുഖ്യമന്ത്രിക്ക് ഇപ്പോൾ കിട്ടിയത് .കേരളത്തിൽ സർവ്വകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചപ്പോൾ ‘ആർ എസ് പി ‘എന്ന രാഷ്ട്രീയ പാർട്ടിയെ വിളിക്കാതിരിക്കാൻ, മുഖ്യമന്ത്രിയും കൂട്ടരും പ്രത്യേകം ശ്രദ്ധിച്ചു.കേരളത്തിന്റെ മുഴുവൻ ജനങ്ങളുടെയുമായ ഒരു പ്രശ്നം ചർച്ച ചെയ്യുന്ന ഇടത്ത് സങ്കുചിത രാഷ്ട്രീയം കലർത്തി’ നമ്മുടെ ഭരണനേതാക്കൾ .അത് തന്നെയാണ് ഇപ്പോൾ നരേന്ദ്ര മോദിയും ചെയുന്നത് .
ജനങ്ങളുടെ പ്രശനങ്ങൾ ചർച്ച ചെയ്യുന്നിടങ്ങളിൽ എന്തിനാണ് രാഷ്ട്രീയ തിമിരം പുറത്തെടുക്കുന്നത്? ഇത് സി പി എം നേതൃത്വം പരിശോധിക്കണം.ആർ എസ് പി ഇന്ത്യൻ പാർലമെന്റിൽ അംഗമുള്ള രാഷt ടീ യ പ്രസ്ഥാനമാണ്,ഇന്ത്യൻ തിരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ചിട്ടുള്ള ഒരു പാർട്ടിയാണ് . ഇന്നലെ കിളിർത്തു വന്നവരുമായി സർവ്വകക്ഷിസംഘം പുറപെട്ടത് ഇടുങ്ങിയ മനസുകൾ തീരുമാനം എടുക്കന്നത് കൊണ്ടാണ്.
‘ഒറീസ മുഖ്യമന്ത്രി നവീൺ പട്നായിക്കിന് സന്ദർശന മതി നൽക്കുകയും കേരളത്തിന് അത് നിഷേധിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദിയും ചെയ്യുന്നത് ഇത് തന്നെയാണ്. പിണറായി വിജയനും നരേന്ദ്ര മോദിയും ഒരു പോലെയാകുന്നതും അതുകൊണ്ടാണെന്ന് പറയാതെ വയ്യ .
.15219467_818348924971507_1706223802890085461_n
ചിത്രം: കടപ്പാട്‌

Leave a Reply