Home » ഇൻ ഫോക്കസ് » മാവോയിസ്റ്റ് മുദ്ര ചാർത്തിയാൽ പിന്നെ ഒരാളെ എവിടെ വെച്ചും എങ്ങിനെയും കൊന്നുകളയാം, നിലമ്പൂർ വെടിവെയ്പ് സംശയാസ്പദം: കെ കെ രമ

മാവോയിസ്റ്റ് മുദ്ര ചാർത്തിയാൽ പിന്നെ ഒരാളെ എവിടെ വെച്ചും എങ്ങിനെയും കൊന്നുകളയാം, നിലമ്പൂർ വെടിവെയ്പ് സംശയാസ്പദം: കെ കെ രമ

നിലമ്പൂരില്‍ ഒരു സ്ത്രീ അടക്കം രണ്ട് പേരെ പോലീസ് സേന വെടിവെച്ചു കൊന്ന വാര്‍ത്ത തീര്‍ച്ചയായും നടുക്കമുളവാക്കുന്നതാണെന്ന് ആര്‍എംപി നേതാവ് കെകെ രമ.

നിലമ്പൂരില്‍ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടു എന്ന പൊലീസ് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രമയുടെ പ്രതികരണം

ഫേസ് ബുക്‌പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ

.rama

നിലമ്പൂർ വനമേഖലയിൽ ഒരു സ്ത്രീ അടക്കം രണ്ട് പേരെ പോലീസ് സേന വെടിവെച്ചു കൊന്ന വാർത്ത തീർച്ചയായും നടുക്കമുളവാക്കുന്നതാണ്. മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചുവെന്നാണ് പോലീസ് അവകാശപ്പെട്ടിരിക്കുന്നത്. ഇത്തരം ‘ഏറ്റുമുട്ടൽ വധ’ങ്ങളുടെ വിശ്വാസ്യത, ഒട്ടേറെ മുൻഅനുഭവങ്ങൾ ഓർമ്മയിലുള്ളവർക്ക് മുന്നിൽ തീർച്ചയായും സംശയാസ്പദമാണ്.
കുറ്റകൃത്യമേതായാലും നിബിഡവനങ്ങൾക്കകത്ത് തോക്കിൻകുഴലുകൾ കൊണ്ട് ഭരണകൂടം നേരിട്ട് വിധിയും വിചാരണയും നിർവ്വഹിക്കുന്നത് ഒരു കാരണവശാലും ജനാധിപത്യ വ്യവസ്ഥയിൽ ആശാസ്യമേയല്ല. ഈ നാടിൻറെ ജനാധിപത്യ മനുഷ്യാവകാശ മനഃസാക്ഷി ഇത്തരം കൊലകളെ കുറിച്ചുള്ള ഭരണകൂടഭാഷ്യങ്ങൾ വെള്ളം തൊടാതെ വിഴുങ്ങുമെന്നത് തീർച്ചയായും വ്യാമോഹമാണ്.
സായുധവാഴ്ചയെ ജനാധിപത്യത്തിന് പകരം നിർത്താനുള്ള ഏത് പരിശ്രമത്തെയും ചെറുത്തേ തീരൂ. മാവോയിസ്റ്റ് മുദ്ര ചാർത്തിയാൽ പിന്നെ ഒരാളെ എവിടെ വെച്ചും എങ്ങിനെയും കൊന്നുകളയാമെന്ന ഭരണകൂടധാർഷ്ട്യം ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ല.
നിലമ്പൂരിലെ കൊടുംകാടിനകത്ത് നടന്ന കാര്യങ്ങൾ സംബന്ധിച്ച് കൊലപാതകത്തിൽ കക്ഷിയായ പോലീസ് തന്നെ വിശദീകരിച്ചാൽ പോരാ. തീർച്ചയായും അതുസംബന്ധിച്ച വസ്തുതകൾ ഒരു സ്വതന്ത്ര അന്വേഷണത്തിലൂടെ വെളിപ്പെടുക തന്നെ വേണം.
എതിർശബ്ദങ്ങളോടുള്ള ഭരണകൂടത്തിൻറെ സായുധധാർഷ്ട്യങ്ങളെ ചെറുക്കാൻ ജനാധിപത്യ മനുഷ്യാവകാശവാദികളാകെ ഒരുമിച്ച് നിൽക്കണം.

Leave a Reply