Home » ഇൻ ഫോക്കസ് » നൗഷാദിന്‍റെ മരിക്കാത്ത ഓർമ്മകൾക്ക് ഒരു വയസ് അവഗണയുടെയും….

നൗഷാദിന്‍റെ മരിക്കാത്ത ഓർമ്മകൾക്ക് ഒരു വയസ് അവഗണയുടെയും….

കെ.എസ്.യു.ഡി.പി അഴുക്കുചാല്‍ മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച കോഴിക്കോട്ടെ ഓട്ടോറിക്ഷ ഡ്രൈവര്‍ നൗഷാദിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ്. വാഗ്ദാനം ചെയ്ത ജോലി നൗഷാദിന്റെ വിധവയ്ക്ക് നല്‍കാന്‍ ഇനിയും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് നൗഷാദിന്റെ ഭാര്യാപിതാവ് ഹൗസക്കോയ പരാതിപ്പെടുന്നു.
83970629

കഴിഞ്ഞ വര്‍ഷം നവംബര്‍ 26 വ്യാഴാഴ്ച രാവിലെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. രാവിലെ പാളയത്തേക്ക് ഓട്ടം വന്നതായിരുന്നു നൗഷാദ്. യാത്രക്കാരെ ഇറക്കിയ ശേഷം അടുത്തുള്ള കടയില്‍ ചായ കുടിച്ചുകൊണ്ടു നില്‍ക്കെയാണ് തൊഴിലാളികള്‍ വീണത് കണ്ടത് ആന്ധ്ര സ്വദേശികളായ നരസിംഹ, ഭാസ്‌കര്‍ എന്നിവര്‍ അഴുക്ക്ചാല്‍ വൃത്തിയാക്കാനായി ഇറങ്ങുന്നതിനിടെ വിഷവാതകം ശ്വസിച്ച് ബോധരഹിതരായി വീഴുകയായിരുന്നു. ഇതുകണ്ട ഇവരെ രക്ഷിക്കാന്‍ ഇറങ്ങവെ നൗഷാദ്‌ മരണത്തിന് കീഴടങ്ങിയത് അന്ന് കുടുംബത്തെ ആശ്വസിപ്പിക്കാനും സഹായങ്ങള്‍ വാഗ്ദാനം ചെയ്തും നിരവധിപ്പേരെത്തി. 5 ലക്ഷം രൂപ സഹായധനം നല്‍കുന്നതിനൊപ്പം ജോലിയും യുഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.
ബികോം ബിരുദധാരിയായ സഫ്രീനക്ക് കെ.എസ്.എഫ്.ഇയില്‍ ജോലി ലഭിക്കുമെന്ന് അറിയിച്ചെങ്കിലും ഒരു വര്‍ഷമായിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.

പച്ചക്കറി കയറ്റിറക്ക് തൊഴിലാളിയായ ഹൗസക്കോയുടെ തൃച്ഛമായ വരുമാനും കൊണ്ടാണ് സഫ്രീന അടങ്ങുന്ന ആറംഗ കുടുംബം ജീവിക്കുന്നത്. അനുശോചന യോഗങ്ങളും അവാര്‍ഡ് ദാനവും നടത്തുന്നവര്‍ തങ്ങളുടെ കഷ്ടത കൂടി കാണണമെന്ന് ഈ കുടുംബം പറയുന്നു.

Leave a Reply