Home » ഇൻ ഫോക്കസ് » പിണറായിയിലെ പഴയ പോരാളി മൗനം വെടിയേണ്ടതുണ്ട്

പിണറായിയിലെ പഴയ പോരാളി മൗനം വെടിയേണ്ടതുണ്ട്

ദിനു കടവ്

ജനകീയ സർക്കാർ നിലമ്പൂർ വിഷയത്തിൽ സ്വീകരിക്കുന്ന മൗനം അസഹനീയമാണ് തീർച്ചയായും അത് വെടിയേണ്ടതുണ്ട്. നിലമ്പൂർ കരുളായി വനമേഖലയിലെ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരെ കുറിച്ച് പ്രതികരിക്കാൻ ആഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇത് വരെ തയാറായിട്ടില്ല. കേരളത്തിലെ മാവോയിസ്റ് വേട്ടക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സത്യൻ മൊകേരി തുടങ്ങിയ നേതാക്കളും യുവ എം എൽ എ എം സ്വരാജ് തുടങ്ങിയവരും രംഗത്തെത്തിയിരുന്നു മുന്നണിക്കകത്തും പുറത്തും ചർച്ചകൾ സജീവമാകുമ്പോഴും ആദ്യ ആക്രമണം നടത്തിയത് പോലീസാണെന്നു മാവോ വാദികളുടെ ഫോൺ സംഭാഷണം പുറത്തു വന്നപ്പോഴും ക്യൂബൻ വിപ്ലവ നേതാവ് ഫിദൽ കാസ്ട്രോക്ക് അനുശോചനം രേഖപ്പെടുത്തുമ്പോഴും മൂക്കിന് തുമ്പത്തു നടന്ന ഈ ഏറ്റുമുട്ടലിനെ കുറിച്ച് മുഖ്യമന്ത്രിക്കൊന്നും പറയാനില്ല

കമ്മ്യൂണിസ്റ്റ് പാർട്ടി പിറന്ന പിണറായിയിൽ അടിയന്തരാവസ്ഥ കാലത്ത് ഒളിവിൽ പോയ പഴയ കമ്മ്യൂണിസ്റ്റുകാരനായ വിജയനെ കേരള ചരിത്രത്തിനു മറക്കാൻ കഴിയില്ല

15228089_10211672755593272_41551338_n

15218304_10211672749353116_1138056020_n

“പിണറായി വിജയനും ഞാനും ഒന്നിച്ചാണ് ഒളിസങ്കേതത്തിലേക്കു പോകുക. പിണറായി ഒപ്പമുള്ളപ്പോൾ വലിയ ധൈര്യമാണ് , രാത്രിയാവുമ്പോൾ ഞങ്ങൾ ഒളി സങ്കേതത്തിലേക്കു പോകും രാത്രിയാണ് പോലീസ് വീടിന്റെ വാതിലുകള്‍ ചവിട്ടിപ്പൊളിക്കുക എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. എപ്പോഴുണ് അതിപുലർച്ചെ വീട്ടിലേക്കു തിരിച്ചെത്താൻ ശ്രമിയ്ക്കും ഉറക്കമൊന്നും കിട്ടാറില്ല പുഴയും ഉപ്പുകാറ്റും ഉണർന്നിരിക്കാൻ തന്നെ പ്രയാസം തോണിയിലും അൽപ്പം കരയുള്ള ഭാഗങ്ങളിലും ഇരുന്നും, നിന്നും, നടന്നും രാത്രി കഴിച്ചുകൂട്ടും അടുത്ത ദിവസത്തേക്കുള്ള ചില പ്ലാനുകൾ അപ്പോൾ ചർച്ച ചെയ്യും പക്ഷെ ഒരു ദിവസം പിണറായി വിജയന് പിടിക്കപ്പെട്ടു”

(കക്കോത്ത് ബാലൻ നായർ/താഹ മാടായി/ പാർട്ടിപിറന്ന നാട് പിണറായിയുടെ നാട്/ മാതൃഭൂമി ഓണപ്പതിപ്പ്/2016)

മി. കരുണാകരനോട് എനിക്കു ഒന്നു മാത്രമേ പറയാനുള്ളു. നമ്മള്‍ വളരെ ശക്തിയായി പലതും സംസാരിച്ചിട്ടുണ്ട്, പറഞ്ഞിട്ടുണ്ട്. ഇനിയും പലതും സംസാരിക്കും. ഞാന്‍ ശ്രീ അച്ചുതമേനോന് എഴുതിയ കത്തില്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. ഇതാര്ക്കും അടക്കി നിര്ത്താന്‍ കഴിയുകയില്ല. ഇത് രാഷ്ട്രീയമല്ലേ? കമ്യൂണിസ്ററ് പാര്‍ട്ടിയില്‍ ആര്ക്കെല്ലാം എന്തെല്ലാം സഹിക്കേണ്ടിവന്നിട്ടുണ്ട്? പൊലീസ് ലോക്കപ്പില്‍ വച്ച് മരിച്ചവരില്ലേ? പ്രക്ഷോഭണത്തിന്റെ മുന്നില്‍ വെടിയേറ്റു മരിച്ചവരില്ലേ? ഗുണ്ടകളുടെ കത്തിക്കുത്തേറ്റും വെടിയുണ്ട കൊണ്ടും മരിച്ചവരില്ലേ? ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ പാര്‍ട്ടിയില്‍ നില്ക്കു ന്നത്. ഇതെല്ലാം ഏതെങ്കിലും ഘട്ടത്തില്‍ സംഭവിച്ചേക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ടല്ലേ ഈ പാര്‍ട്ടിയില്‍ നില്ക്കു ന്നത്. അവരെയെല്ലാം പൊലീസ് ലോക്കപ്പിലിട്ട് നാലു പൊലീസുകാരെ ഏല്പ്പിച്ച് ഒരു സര്ക്കിള്‍ ഇന്സ്പെക്ടറെകൂടി നിര്ത്തി, തല്ലി ശരിപ്പെടുത്തി ഒന്ന് ഒതുക്കികളയാമെന്നാണെങ്കില്‍ അത് അപ്പോള്‍ ഒതുങ്ങും. പിന്നീട് കൂടുതല്‍ ശക്തിയോടുകൂടിതന്നെ രംഗത്തുവരും. ഇതുമാത്രമേ എനിക്ക് കരുണാകരനോട് പറയാനുള്ളു.
ഇത് രാഷ്ട്രീയമാണ്. പറയുന്ന കാര്യങ്ങള്‍ വളരെ ശക്തിയായിതന്നെ പറയും. അത് പൊലീസിനെ വിട്ടുതല്ലി ശരിപ്പെടുത്തിക്കളാമെന്നാണെങ്കില്‍ അത് നടക്കുകയില്ല.

പണ്ട് നിയമസഭയിൽ നടത്തിയ പ്രസിദ്ധമായ ഈ നിയമസഭാ പ്രസംഗത്തിന്റെ വിപ്ലവ വീര്യം ചോർന്നു പോയില്ലെങ്കിൽ നിലമ്പൂർ വിഷയത്തിൽ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

dr-biju

“അവർ തീവ്രവാദികളായിരുന്നില്ല …അവർ രാഷ്ട്രീയ പ്രവർത്തകർ ആയിരുന്നു…ഒരുപക്ഷെ അടിസ്ഥാന ജന വിഭാഗങ്ങളോട് നിങ്ങളിൽ പലർക്കുമില്ലാത്തത്ര ആത്മാർത്ഥതയോടെ രാഷ്ട്രീയ പ്രവർത്തനം നടത്തിയവർ….ആശയങ്ങളെ നേരിടേണ്ടത് കൊന്നൊടുക്കിയല്ല..അങ്ങനെയായിരുന്നെങ്കിൽ ഇന്ന് ഭരിക്കുന്ന പാർട്ടിയെയും ഒരു കാലത്ത് നിരോധിച്ചിരുന്നതായിരുന്നു എന്ന് ഓർക്കണം.ഇന്നത്തെ നേതാക്കളിൽ പലരും ഒളിവു ജീവിതം നയിച്ചിരുന്നവരാണ് എന്ന് ഓർക്കണം. അന്ന് ഭരണ കൂടം അവരെയൊക്കെ “എൻകൗണ്ടർ ” നടത്തി ഓടിച്ചിട്ട് പിന്നിൽ നിന്ന് വെടി വെച്ച് കൊന്നു കളഞ്ഞിരുന്നുവെങ്കിൽ പിൽക്കാലത്ത് കേരളം ഭരിക്കാൻ പല നേതാക്കളും ഉണ്ടാകുമായിരുന്നില്ല ..ഓർമ്മകൾ ഉണ്ടായിരിക്കണം”. സംവിധായകാൻ ഡോ ബിജുവിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ ചോദ്യ ചിഹ്നങ്ങളും തീർച്ചയായതും ചർച്ച ചെയ്യേണ്ടതാണ്

നവംബര്‍ 24ന് നിലമ്പൂര്‍ വനമേഖലയില്‍ മരിച്ചുവീണവര്ക്കും ഒരു രാഷ്ട്രീയമുണ്ടായിരുന്നു. പോലീസ് പറയുന്നു അവര്‍ മാവോയിസ്റ്റുകളാണെന്ന്. മാവോയിസ്റ്റുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ പൊതുബോധ ചിത്രം തീവ്രവാദികളുടേതാണെങ്കിലും അവരുടെ പ്രത്യയശാസ്ത്ര ധാര ഇവിടെ ഭരിക്കുന്ന പാര്‍ട്ടിയുടെത് തന്നെ; മാര്‍ക്സിസം അല്ലെങ്കില്‍ കമ്മ്യൂണിസം.

രോഗ ബാധിതരായിട്ടും ഇരുപത്തിയാറോളം വെടിയുണ്ടകൾ നെഞ്ചേറ്റാൻ വേണ്ടി മാത്രം അവർ ചെയ്ത തെറ്റ് എന്തായിരുന്നെന്നും നാം അറിയേണ്ടതുണ്ട്

Leave a Reply