Home » ഇൻ ഫോക്കസ് » ചോര കൊണ്ടെഴുതിയ പ്രണയലേഖനത്തിന് കാളിദാസ് ജയറാമിന്റെ മറുപടി

ചോര കൊണ്ടെഴുതിയ പ്രണയലേഖനത്തിന് കാളിദാസ് ജയറാമിന്റെ മറുപടി

എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ‘പൂമര’ത്തിലെ ആദ്യവീഡിയോഗാനം ‘ഞാനും ഞാനുമെന്റാളും എന്ന് തുടങ്ങുന്ന ഗാനം പുറത്തുവന്നത് വന്‍ ഹിറ്റായിരുന്നു.ജയറാമിന്റെ മകന്‍ കാളിദാസ് നായകനാകുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട് എന്നാല്‍ അദ്യചിത്രത്തിന്റെ റിലീസിന് മുന്‍പേ അതിലെ നായകനെത്തേടി രക്തം പുരണ്ട ഒരു കത്തെത്തിയിരിക്കുകയാണ്. ‘കണ്ണേട്ടാ, ലവ് യു’ എന്ന് സ്വന്തം രക്തത്തില്‍ എഴുതിയിരിക്കുന്ന ഒരു ആരാധികയുടെ കത്ത്. രക്തത്തിലെഴുതിയ ഒരു കത്ത് ലഭിച്ചതിനെക്കുറിച്ച് കാളിദാസ് തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.തന്നോടുള്ള പ്രണയം പറഞ്ഞ് ഒപ്പം കത്തിന്റെ ഫോട്ടോയുമുണ്ട്.

‘എന്റെ പേര് രക്തം കൊണ്ടെഴുതിയ ഒരു പെണ്‍കുട്ടി. അസ്വസ്ഥതയുണ്ടാക്കുന്ന ഈ കാഴ്ചയിലേക്കാണ് കണ്ണ് തുറന്നത്. ദയവായി ഇത് ചെയ്യരുത്. എന്നെ സന്തോഷിപ്പിക്കാനാണെങ്കില്‍ അതിന് ദയവായി എന്റെ സിനിമകള്‍ തീയറ്ററില്‍ പോയി കാണൂ. അത് തന്നെ ധാരാളം. അല്ലാതെ ഇത്തരം കാര്യങ്ങളാണ് ചെയ്യുന്നതെങ്കില്‍ അതെന്നെ വിഷമിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു, ഇത് അവസാനിപ്പിക്കൂ.’
കാളിദാസ് പറഞ്ഞു.

Leave a Reply