Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട്ടെ വഴിയോര കച്ചവടക്കാര്‍ക്ക് കോര്‍പ്പറേഷന്‍ ലിസ്റ്റില്‍ ഇടം

കോഴിക്കോട്ടെ വഴിയോര കച്ചവടക്കാര്‍ക്ക് കോര്‍പ്പറേഷന്‍ ലിസ്റ്റില്‍ ഇടം

നഗരത്തിലെ വഴിയോര കച്ചവട സംഘത്തിന്റെ കോഴിക്കോട് കോര്‍പ്പറേഷന്‍ തലത്തിലെ ആദ്യ യോഗം ഇന്നലെ നടന്നു. കോര്‍പ്പറേഷന്‍ ഒരുക്കിയ വഴിയോര കച്ചവടക്കാരുടെ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

കോര്‍പ്പറേഷന്‍ അധികൃതര്‍ കച്ചവട കേന്ദ്രങ്ങള്‍ പരിശോധിച്ചാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. 2,400 വഴിയോര കച്ചവടക്കാരുടെ ലിസ്റ്റ് നിലവില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ഒരുക്കിക്കഴിഞ്ഞു. മൊഫ്യൂസ് ബസ്സ്റ്റാന്‍ഡില്‍ കച്ചവടക്കാരെ കച്ചവടം ചെയ്യാന്‍ അനുവദിക്കുക, പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കച്ചവടത്തിന് സ്ഥലം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും കച്ചവടക്കാര്‍ ഉന്നയിച്ചു.

Leave a Reply