Home » ന്യൂസ് & വ്യൂസ് » നിലമ്പൂർ ഏറ്റുമുട്ടൽ വ്യാജം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

നിലമ്പൂർ ഏറ്റുമുട്ടൽ വ്യാജം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

നിലമ്പൂരില്‍ കരുളായി വനമേഖലയിലെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് കുപ്പു ദേവരാജിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലെന്ന ആരോപണം സാധൂകരിക്കുന്ന വിധമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. അടുത്തുനിന്നും വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്

ഒമ്പത് ബുള്ളറ്റുകള്‍ കുപ്പുദേവരാജിന്റെ ശരീരത്തില്‍ തുളഞ്ഞു കയറിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ നാലെണ്ണം മാത്രമേ വീണ്ടെടുക്കാനായുള്ളൂ. നിവര്‍ത്തി നിര്‍ത്തിയ ശേഷം തുടരെ വെടിവെക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് ഏറ്റുമുട്ടലിലൂടെ ആണെന്നായിരുന്നു തുടക്കം മുതല്‍ പൊലീസ് വാദം. എന്നാല്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവുമായി മനുഷ്യാവകാശ പ്രവര്‍ത്തകർ രംഗത്തെത്തിയിരുന്നു നവംബർ മാസം 24 നാണ് പൊലീസ് വേട്ടയില്‍ മാവോയിസ്റ്റുകളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത്

Leave a Reply