കെ പി എസ് ഗ്രൂപ്പ് ചെയര്‍മാനും അഹ്ബാദ്, അല്‍ മൊഹിബ സ്കൂളുകളുടെ ചെയര്‍മാനുമായ സുലൈമാന്‍ കിഴിശ്ശേരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുന്നു. തന്റെ വാര്‍ഷിക ലാഭത്തിന്റെ 30 ശതമാനം ഇനിമുതല്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് സുലൈമാന്‍ കിഴിശ്ശേരി പറയുന്നു. അതിന്റെ ഭാഗമായി 2016ല്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 15 പെണ്‍കുട്ടികളുടെ വിവാഹം ഒരേ പന്തലില്‍ വെച്ച് നടത്താനാഗ്രഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഒട്ടേറെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന അദ്ദേഹം, കഴിഞ്ഞ ദിവസം പാവപ്പെട്ട രണ്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു കൊടുത്തിരുന്നു. സുലൈമാന്‍ഹാജിയുടെ കിഴിശ്ശേരിയിലെ വസതിയില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലാണ് മുതുവല്ലൂര്‍ പഞ്ചായത്തിലുള്ള രണ്ട് കുടുംബങ്ങള്‍ക്ക് ബൈത്തുറഹ്മ വീടിന്റെ താക്കോല്‍ കൈമാറിയത്.
താക്കോല്‍ദാന ചടങ്ങില്‍ കൊണ്ടോട്ടി മണ്ഡലം എം എല്‍ എ മമ്മുണ്ണി ഹാജി, കൊണ്ടോട്ടി മുന്‍ ബ്ലോക്ക് പ്രസിഡന്റ് ജബ്ബാര്‍ ഹാജി, കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ബാപ്പു ഹാജി, മുതുവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സഹീര്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. മനാഫ്, കൊണ്ടോട്ടി മുനിസിപ്പല്‍ അംഗങ്ങളായ എ കെ മുഹമ്മദ് കുട്ടി, മരക്കാര്‍, മുന്‍ബ്ലോക്ക് പ്രസിഡന്റ് എം ടി മുഹമ്മദാജി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.