Home » ന്യൂസ് & വ്യൂസ് » സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് നാളെ മലപ്പുറത്ത് തുടക്കം

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് നാളെ മലപ്പുറത്ത് തുടക്കം

60 ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് നാളെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിഎച്ച് മുഹമ്മദ് കോയ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ തുടക്കം കുറിക്കും. 95 ഇനങ്ങളിലായി 2,581 കായികതാരങ്ങളാണ് നാലുദിനം നീണ്ടു നില്‍ക്കുന്ന മേളയില്‍ പങ്കെടുക്കുന്നത്.
ആദ്യദിനമായ നാളെ രാവിലെ ഏഴിനും പിന്നീടുള്ള ദിവസങ്ങളില്‍ 6.30 നുമാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഒന്നാം ദിനം 18 ഫൈനലുകളാണ് അരങ്ങേറുന്നത്.ട്രാക്കിലെ ഗ്ലാമര്‍ ഇനമായ 400 മീറ്റര്‍ ഫൈനലുകളാണ് നാളെ ശ്രദ്ധേയമാകുന്ന പോരാട്ടം.കൂടാതെ 3000മീറ്റര്‍,ഷോട്ട്പുട്ട്,ഡിസ്‌കസ് ത്രോ,ലോങ്ജമ്പ്,ഹൈജമ്പ്,ജാവലിന്‍ ത്രോ എന്നിവയിലും ഒന്നാം ദിനം സുവര്‍ണ ജേതാക്കളെ കണ്ടെത്താം.

ഫൈനലില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 1,500,1,250,1,000 രൂപയും ഓരോ വിഭാഗത്തിലെയും വ്യക്തിഗത ചാമ്പ്യന്മാര്‍ക്ക് നാല് ഗ്രാം സ്വര്‍ണമെഡലും സംസ്ഥാന സ്‌കൂള്‍ റെക്കോര്‍ഡ് ഭേദിക്കുന്നവര്‍ക്ക് 4,000 രൂപയും ദേശീയ റെക്കോര്‍ഡ് ഭേദിക്കുന്നവര്‍ക്ക് 10,000 രൂപയും ക്യാഷ് അവാര്‍ഡായി നല്‍കും.

25 സ്വര്‍ണമടക്കം 241 പോയന്റ് നേടിയാണ് എറണാകുളം കഴിഞ്ഞതവണ 11ാം കിരീടം സ്വന്തമാക്കിയത്. 24 സ്വര്‍ണമുള്‍പ്പെടെ 225 പോയന്റ് പാലക്കാട് നേടി. കോഴിക്കോടിന് 16 സ്വര്‍ണമടക്കം 130 പോയന്റുമായിരുന്നു.

Leave a Reply