Home » നമ്മുടെ കോഴിക്കോട് » മൃഗങ്ങളെ തടയാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മതില്‍ നിര്‍മിച്ചു

മൃഗങ്ങളെ തടയാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മതില്‍ നിര്‍മിച്ചു

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ മതിലും കമ്പിവേലിയും നിര്‍മിച്ചു. വിമാനത്താവളത്തിന്റെ വടക്കുഭാഗത്താണ് മതില്‍ ഉയര്‍ത്തിക്കെട്ടി കമ്പിവേലി സ്ഥാപിക്കുകയും ഡ്രെയിനേജ് നിര്‍മിക്കുകയും ചെയ്തത്.

സാമൂഹികവിരുദ്ധരുടെയും തെരുവ് നായ്ക്കളുടെയും ശല്യം തടയാനാണ് മതില്‍ നിര്‍മിച്ചത്. തെരുവുനായ്ക്കളും കുറുക്കനും ഇഴജന്തുക്കളും താഴ്ന്ന മതില്‍ക്കെട്ടുവഴി റണ്‍വേയിലെത്തുന്നത് സുരക്ഷാ ഭീഷണി സൃഷ്ടിച്ചതിനെ തുടര്‍ന്നാണിത്.

മദ്യപിക്കാനും ചീട്ടുകളിക്കാനും സാമൂഹികവിരുദ്ധരും ഇവിടെയെത്തിയിരുന്നു. റണ്‍വേയിലെ മഴവെളളം കുത്തിയൊലിച്ച് സമീപത്തെ കിണറുകള്‍ ഉപയോഗശൂന്യമാകുന്നത് തടയാനാണ് ഡ്രെയിനേജ് നിര്‍മിച്ചത്. റണ്‍വേ റീ കാര്‍പ്പറ്റിംഗ് അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി സുരക്ഷ വര്‍ധിപ്പിക്കുന്നത്.

Leave a Reply