Home » ധനം » ഗുണനിലവാരമുള്ള മരുന്നുകൾ ഇനി ‘ജെൻ ഔഷധി’യിലൂടെ വാങ്ങാം അതും വിലക്കുറവിൽ

ഗുണനിലവാരമുള്ള മരുന്നുകൾ ഇനി ‘ജെൻ ഔഷധി’യിലൂടെ വാങ്ങാം അതും വിലക്കുറവിൽ

മാറുന്ന ജീവിത രീതിക്കനുസരിച്ചു നമ്മുടെ ആരോഗ്യത്തിലും കാര്യമായ മാറ്റം വന്നിരിക്കുന്നു. സ്ഥിരമായി ബി പിക്കും ബ്ലഡ് ഷുഗറിനും മറ്റുമൊക്കെയായി സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗം പേരും ഈ അവസരത്തിൽ സ്വകാര്യ മരുന്ന് കമ്പനികൾ ആവശ്യമരുന്നുകളുടെ വിലപോലും കുത്തനെ കൂട്ടിക്കൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തിൽ സാധാരണക്കാർക്ക് അവരുടെ വരുമാനത്തിന്റെ ഭൂരിഭാഗവും ഇന്ന് മരുന്നിനായി ചിലവഴിക്കേണ്ടി വരുന്നു. വലിയ വിലകൊടുത്തു വാങ്ങുന്ന പല മരുന്നുകമ്പനികളുടെയും മരുന്നുകളുടെ ഗുണ നിലവാരവും ഇന്ന് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് ഈ സാഹചര്യം മുൻനിർത്തി കേന്ദ്ര സർക്കാരിന്റെ ഔഷധ നിർമ്മാണ വിഭാഗം ഏറ്റവും നല്ല ഗുണനിലവാരത്തിൽ വളരെ വിലകുറച്ച് ആവശ്യമരുന്നുകൾ ജനങ്ങൾക്കുവേണ്ടി ജെൻ ഔഷധി കൗണ്ടറിലൂടെ നേരിട്ട് വിപണിയിലെത്തിക്കുന്നു.
2

മറ്റു സ്വകാര്യ കമ്പനികളുടെ മരുന്ന് വിലയേക്കാൾ 50% മുതൽ 90% വരെ വിലക്കുറവിൽ മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും 2016 ഡിസംബര്‍ 4 ന് ‍ഞായറാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് പ്രശാന്ത് ബിൽഡിങ്ങിൽ ആരംഭിക്കുന്ന കൗണ്ടറിലൂടെ രോഗികൾക്ക് ലഭ്യമാകും

Leave a Reply