Home » ഇൻ ഫോക്കസ് » മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു… വെളിപ്പെടുത്തലുമായി പ്രമുഖ സിനിമ മാഗസിൻ

മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു… വെളിപ്പെടുത്തലുമായി പ്രമുഖ സിനിമ മാഗസിൻ

ദിലീപ് – കാവ്യ വിവാഹത്തിനു പിന്നാലെ നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യരും വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദിലീപ് വിവാഹിതനായതോടെ മഞ്ജു എന്ത് തീരുമാനം എടുക്കുമെന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ അതിനുള്ള മറുപടി മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളില്‍ നിന്ന് സൂചന ലഭിച്ചെന്നാണ് മംഗളം സിനിമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവാഹം കഴിക്കില്ലെന്ന തീരുമാനം മഞ്ജു വാര്യര്‍ എടുത്തിട്ടില്ലെന്നും കാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ 2017ല്‍ മഞ്ജു വാര്യര്‍ വിവാഹം കഴിക്കുമെന്ന വാര്‍ത്തയാണ് മംഗളം സിനിമ പുറത്തുവിട്ടിരിക്കുന്നത്. കൂട്ടുകാരികളുമായി സംസാരിച്ചാണ് മഞ്ജുവിന്റെ മനസ്സിലെന്തെന്ന് മംഗളം സിനിമ വിലയിരുത്തല്‍ നടത്തുന്നത്.
05-1480917050-manju-second-marriage-01

manajua_1
ദിലീപുമായുള്ള വിവാഹ മോചനത്തിന് നഷ്ടപരിഹാരമൊന്നും മഞ്ജു വാങ്ങിയിരുന്നില്ല. ഒന്നും വേണ്ടെന്ന നിലപാടുമായി മഞ്ജു വിവാഹം വേണ്ടെന്ന് വച്ചു. അതിന് ശേഷം സിനിമയിലും സാമൂഹിക സേവന രംഗത്തും നിറഞ്ഞു. ഇപ്പോള്‍ ദിലീപും കാവ്യയും വിവാഹിതരായി. ഹിന്ദി സിനിമാ അഭിനയ മോഹവുമായി മുംബൈയില്‍ ഫ്‌ളാറ്റ് വാങ്ങി താമസിക്കുകയാണ് മഞ്ജു. ദിലീപ്-കാവ്യ വിവാഹത്തോടെ ഏകയായ മഞ്ജു ജീവിതത്തില്‍ ഒരു കൂട്ടിനെ കുറിച്ച് ചിന്തിക്കുന്നുവെന്നാണ് മംഗളം സിനിമ പറയുന്നത്. സിനിമാ രംഗത്ത് നിന്ന് തന്നെ കൂട്ടുകാരനെ കണ്ടെത്തുമെന്ന് കൂട്ടുകാരികളോട് സംസാരിച്ചതില്‍ നിന്ന് മനസ്സിലായെന്നും മംഗളം സിനിമ കൂട്ടിച്ചേര്‍ക്കുന്നു.വിവാഹം കഴിക്കില്ലെന്ന അന്തിമ തീരുമാനം മഞ്ജു എടുത്തിട്ടില്ല. കാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ മുന്നോട്ട് പോയാല്‍ 2017ല്‍ മഞ്ജു വാര്യരുടെ വിവാഹം നടക്കാനാണ് സാധ്യതയെന്ന് മംഗളം സിനിമ പറയുന്നു. നേരത്തെ വനിതയോട് മഞ്ജു നടത്തിയ അഭിപ്രായങ്ങളും ഏറെ ചര്‍ച്ചയായിരുന്നു. അഭിനയിക്കാതിരുന്ന സമയത്തും ജീവിതം വലിയ നഷ്ടമായി എന്നു വിചാരിച്ചിട്ടില്ലെന്നും ഇത്രയും കാലം വെറുതേ പോയല്ലോ എന്ന കുറ്റബോധം കൊണ്ടല്ല സിനിമയിലേക്ക് തിരിച്ചുവന്നതെന്നും മഞ്ജു വാര്യര്‍. തന്റെ ജീവിതത്തില്‍ നടന്നതെല്ലാം അപ്രതീക്ഷിതമായിരുന്നു എന്നും മഞ്ജു വാര്യര്‍ വനിതയോട് പറഞ്ഞിരുന്നു.

‘മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒന്നുമല്ല എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ളത്. എല്ലാം അപ്രതീക്ഷിതം. സിനിമയിലേക്കുള്ള എന്റെ രണ്ടാം വരവുപോലും മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതല്ല’ വനിതയ്ക്കുവേണ്ടി നടി അമലയുമായുള്ള സംഭാഷണത്തിനിടെ മഞ്ജു വിശദീകരിക്കുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹവുമായി മംഗളം സിനിമയും എത്തുന്നത്. ഇതോടെ സിനിമാ ലോകവും മലയാളികളും മഞ്ജുവുമായി ബന്ധപ്പെട്ട ഗോസിപ്പികള്‍ക്ക് പിന്നാലെയാകുമെന്നും ഉറപ്പാണ്. ഏതാ സാഹചര്യത്തിലാണ് ഇത്തരമൊരു വാര്‍ത്തയും മുംബൈയിലെ ഫ്‌ളാറ്റ് വാങ്ങലും ബന്ധപ്പെടുത്തന്നതൊന്നും സിനിമാ മംഗളം വിശദീകരിക്കുന്നുമില്ല.ദിലീപ്-കാവ്യ വിവാഹത്തോടെ പൊതു സമൂഹത്തില്‍ നിന്ന് മഞ്ജുവിന് ഏറെ പിന്തുണ ലഭിച്ചിരുന്നു. ദിലീപ് മഞ്ജുവിനെ എല്ലാ അര്‍ത്ഥത്തിലും പറ്റിച്ചുവെന്ന വിലയിരുത്തലാണ് ഉയര്‍ന്നത്. ഇതിനിടെയാണ് മഞ്ജുവിന്റെ വിവാഹ സാധ്യാത വാര്‍ത്തയുമായി മംഗളം സിനിമ എത്തുന്നതെന്നതും ശ്രദ്ധേയമാണ്. ദിലീപ്കാവ്യ വിവാഹത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കാന്‍ മഞ്ജു തയ്യാറായിട്ടില്ല. പൊതു വേദികളും ഒഴിവാക്കി. ഫിദല്‍ കാസ്‌ട്രോയെ അനുസ്മരിക്കുന്ന കുറിപ്പ് മാത്രമാണ് ഫെയ്‌സ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്

Leave a Reply