Home » കലാസാഹിതി » സിനിമാക്കൊട്ടക » ബലാത്സംഗരംഗം ചിത്രീകരിച്ചത് യഥാര്‍ത്ഥത്തില്‍; 44 വര്‍ഷത്തിനു ശേഷം വെളിപ്പെടുത്തലുമായി സംവിധായകൻ

ബലാത്സംഗരംഗം ചിത്രീകരിച്ചത് യഥാര്‍ത്ഥത്തില്‍; 44 വര്‍ഷത്തിനു ശേഷം വെളിപ്പെടുത്തലുമായി സംവിധായകൻ

‘നടന്മാരുടെ നടനാ’യാണ് മുന്‍ ഹോളിവുഡ് ഇതിഹാസം മെര്‍ലണ്‍ ബ്രാന്റോ വിലയിരുത്തപ്പെടുന്നത്. ലോകമെമ്പാടുമുള്ള അഭിനേതാക്കളുടെ തലമുറകളെ സ്വാധീനിച്ച നടനുമാണ് അദ്ദേഹം. കരിയറില്‍ ഏഴ് തവണ മികച്ച നടനുള്ള അക്കാദമി അവാര്‍ഡിനായി നോമിനേഷന്‍ ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. രണ്ട് തവണ പുരസ്‌കാരം ലഭിക്കുകയും ചെയ്തു. 1954ല്‍ പുറത്തിറങ്ങിയ ‘ഓണ്‍ ദി വാട്ടര്‍ഫ്രണ്ടി’നും 1972ല്‍ ‘ദി ഗോഡ് ഫാദറി’നും. ബ്രാന്റോയുടെ തിളക്കമാര്‍ന്ന കരിയറില്‍ എടുത്തുപറയപ്പെടുന്ന വേഷങ്ങളിലൊന്നാണ് ബെര്‍നാഡോ ബെര്‍ട്ടുലൂസിയുടെ ഫ്രഞ്ച്-ഇറ്റാലിയന്‍ ചിത്രം ‘ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ്’ (1972).

last-tango-in-paris-japanese-poster-1

‘ഇറോട്ടിക് ഡ്രാമ’ വിഭാഗത്തില്‍പ്പെടുന്ന ചിത്രം പുറത്തിറങ്ങിയ കാലത്തുതന്നെ ചര്‍ച്ചാവിഷയമായിരുന്നു. ഭാര്യ ആത്മഹത്യ ചെയ്ത ഒരാള്‍ക്ക് ഒരു യുവതിയുമായുണ്ടാകുന്ന ബന്ധമായിരുന്നു ചിത്രത്തിന്റെ വിഷയം. ഹിംസാത്മകമായ ലൈംഗികതയെ തുറന്നുകാട്ടുന്നതിന്റെ പേരില്‍ റിലീസ്‌കാലത്തുതന്നെ ചിത്രം വിവാദത്തില്‍പ്പെട്ടിരുന്നു. ഒരു ഘട്ടത്തില്‍ സെന്‍സര്‍ഷിപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തന്നെ അമേരിക്കയില്‍ തുടക്കമിട്ട ചിത്രത്തിന് ആദ്യം എക്‌സ് റേറ്റിംഗും പിന്നീട് എന്‍സി-17 റേറ്റിംഗും നല്‍കപ്പെട്ടിരുന്നു.
bertooli
ഇപ്പോഴിതാ പുറത്തിറങ്ങി നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം മറ്റൊരു കാരണത്തിന്റെ പേരില്‍ ചിത്രം വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ബ്രാന്റോയുടെ കഥാപാത്രമായ പോള്‍ നായിക ജീനിനെ (മരിയ സ്‌നെയ്ഡര്‍ അവതരിപ്പിച്ചു) ബലാല്‍സംഗം ചെയ്യുന്ന രംഗമുണ്ടായിരുന്നു ‘ലാസ്റ്റ് ടാംഗോ ഇന്‍ പാരീസി’ല്‍. പരുക്കന്‍ ചിത്രീകരണത്തിന്റെ പേരില്‍ റിലീസ് സമയത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ച രംഗമായിരുന്നു ഇത്. എന്നാല്‍ നടിയുടെ അനുമതിയില്ലാതെയായിരുന്നു ഈ രംഗം ചിത്രീകരിച്ചതെന്ന സംവിധായകന്റെ പുതിയ വെളിപ്പെടുത്തലാണ് പുതിയ വാര്‍ത്തയും വിവാദവുമുണ്ടാക്കിയിരിക്കുന്നത്. ആ രംഗം അത്രയും സ്വാഭാവികതയോടെ ചിത്രീകരിക്കണമെന്നുണ്ടായിരുന്നതിനാലാണ് നായികയെ അവതരിപ്പിച്ച മരിയ സ്‌നെയ്ഡറോട് മുന്‍കൂട്ടി അതേക്കുറിച്ച് പറയാതിരുന്നതെന്ന് ഒരു അഭിമുഖത്തിലാണ് ബെര്‍ട്ടുലൂസി വെളിപ്പെടുത്തിയത്.
എന്നാല്‍ തിരക്കഥയില്‍ ഇല്ലാത്ത ആ ബലാത്സംഗരംഗം ചിത്രീകരിച്ചതിന് തൊട്ടുമുന്‍പ് സംവിധായകന്‍ അതേക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയിരുന്നെന്നാണ് മരിയ സ്‌നെയ്ഡര്‍ 2007ല്‍ മെയില്‍ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. യഥാര്‍ഥത്തില്‍ ബലാല്‍സംഗം സംഭവിച്ചില്ലെങ്കിലും പീഡിപ്പിക്കപ്പെട്ടതായി തനിക്ക് എവിടെയോ തോന്നിയെന്നും അവര്‍ പറഞ്ഞിരുന്നു.

Leave a Reply