Home » ധനം » നോട്ട് നിരോധനകാലത്തെ സാമ്പത്തിക ചിന്തകൾ

നോട്ട് നിരോധനകാലത്തെ സാമ്പത്തിക ചിന്തകൾ

സത്യദാസ് സി

സാമ്പത്തിക രംഗത്ത് ഒട്ടേറെ ആശങ്കകള്‍ക്കിട നല്കുന്ന വാരങ്ങളാണ് കടന്നു പോയത്. കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനുള്ള നടപടികളാണ് കുറച്ചൊക്കെ സാധാരണക്കാരുടെ നിത്യജീവിതത്തിലും അപ്രതീക്ഷിതമായ ചില ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചത്.
കള്ളപ്പണം കൂട്ടിവയ്ക്കുക എന്നത് മിക്കവാറും ടാക്സില്‍ നിന്നും രക്ഷപ്പെടുക എന്ന ലക്ഷ്യത്തോടെ ചെയ്യുന്നതാണെങ്കിലും പലപ്പോഴും ഇത് ചിദ്രക്തികളുടെ ലക്ഷ്യപ്രാപ്തിക്കായും ഉപയോഗിക്കപ്പടാമെന്നുള്ളതും സത്യമാണ്. ടാക്സ് കൊടുക്കാതെ നടത്തുന്ന സമ്പാദ്യം പണമായി മാത്രമല്ല മറ്റു പല നിക്ഷേപങ്ങളായും സൂക്ഷിക്കപ്പെടുന്നുണ്ട് എന്ന് നമുക്കറിയാം. എന്നാല്‍ ഇത്തരം നിക്ഷേപങ്ങളൊന്നും തന്നെ ദീര്ഘകാലത്തേക്ക് സുരക്ഷിതമായിരിക്കുകയില്ല എന്നതാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്
bc01603277284f4a821fc41d99172e22-bc01603277284f4a821fc41
കള്ളപ്പണ ഇടപാടുകളും ബിനാമി ഇടപാടുകളും നിയന്ത്രിക്കപ്പെടുന്ന രാജ്യത്ത് പൊതുവേ ഉയര്‍ന്ന വളര്‍ച്ച നേടിക്കൊണ്ടിരുന്ന റിയല്‍ എസ്റ്റേറ്റ്‌ നിക്ഷേപങ്ങളും കൂടിക്കൊണ്ടിരുന്ന സ്വര്ണ്ണ വിലയും ഭാവിയിലും അങ്ങനെ തന്നെ തുടരുമെന്ന് കരുതുക വയ്യ. അതിന്നാല്‍ സാധാരണക്കാര്‍ പോലും ദീര്ഘ കാലാടിസ്ഥാനത്തില്‍ വന്‍ ലാഭം പ്രതീക്ഷിച്ചു ഭൂമിയിലും സ്വര്ണത്തിലും നടത്തുന്ന നിക്ഷേപങ്ങള്‍ ലക്ഷ്യപ്രാപ്തി നേടുന്ന കാര്യം ഇന്നത്തെ സാഹചര്യത്തില്‍ ഒരു പുനര്‍ ചിന്തനം ആവശ്യമുള്ള വിഷയമായിരിക്കുന്നു.

റിസര്‍വ്വ് ബാങ്കിന്റെ തീരുമാനപ്പ്രകാരം പലിശനിരക്കുകളിലുണ്ടാകുന്ന വ്യതിയാനം മൂലം വായ്പാ പലിശനിരക്കില്‍ കുറവുണ്ടായേക്കാം.ഇത് വിപണിയില്‍ ഒരു പുത്തനുണര്‍വ്വിനുള്ള സാഹചര്യമൊരുക്കും രാജ്യത്താകമാനം നല്ല രീതിയില്‍ മഴ ലഭിച്ചതും പേ കമ്മീഷന്‍ നടപ്പിലാക്കിയതും ഇതിനു വേഗത കൂട്ടും. വര്ദ്ധിക്കുന്ന ഡിമാന്‍റിനനുസരിച്ച് ഉത്പാദനക്ഷമതാ ഉപയോഗം അതിന്റെ പാരമ്യത്തില്‍ എത്താനും തദ്വാരാ വിപണി ഒരു പുതിയ ഉയരത്തിലെത്തുവാനുമുള്ള സാധ്യത കാണുന്നു

എന്നാല്‍ വ്യക്തിഗത ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ കാര്യത്തില്‍ പലിശനിരക്ക് ഇനിയും കുറയാനാണ് സാദ്ധ്യത
ഇന്നത്തെ പണപ്പെരുപ്പത്തിന്‍റെ നിരക്ക് വച്ച് നോക്കുമ്പോള്‍ ഇന്നത്തെ പലിശനിരക്കില്‍ തന്നെ ബാങ്ക് സ്ഥിരനിക്ഷേപങ്ങളിലൂടെയുള്ള മൂല്യവര്ധന (increase in purchasing power) വളരെയേറെയില്ല എന്ന് കാണാന്‍ കഴിയും. അപ്പോള്‍ പിന്നെ ദീര്ഘകാലാടിസ്ഥാനത്തില്‍ കൂടിയ ലാഭം തരുന്നതും തികച്ചും നിയമവിധേയവുമായ നിക്ഷേപരീതികളിലേക്ക് നാം തിരിയേണ്ടിയിരിക്കുന്നു. ഇതിനുള്ള മാര്ഗങ്ങള്‍ അന്വേഷിക്കുമ്പോള്‍ മനസിലാക്കേണ്ട പ്രധാനപ്പെട്ട കാര്യം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയുള്ള ഒരു രാജ്യത്ത് സാമ്പത്തിക വളര്ച്ച നേടണമെങ്കില്‍ നമ്മുടെ നിക്ഷേപവും ആ സമ്പദ് വ്യവസ്ഥയില്‍ അല്ലെങ്കില്‍ വിപണിയില്‍ തന്നെയായിരിക്കണമെന്നതാണ്.നേരത്തെ പറഞ്ഞതുപോലെ പുതിയ ഉയരങ്ങള്‍ തേടുന്ന വിപണിയുടെ വളര്ച്ച ഉപയോഗപ്പെടുത്തണമെന്ന് ചുരുക്കം

ഇന്നത്തെ അവസ്ഥയില്‍ ഓഹരിവിപണി, മ്യൂച്ചല്‍ ഫണ്ട്‌ നിക്ഷേപങ്ങള്‍ എന്നിവ വിപണിയില്‍ നേരിട്ടും അല്ലാതെയും നിക്ഷേപിക്കുവാന്‍ അവസരം ഒരുക്കുന്നുണ്ടെങ്കിലും
മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ നഷ്ടസാദ്ധ്യതകളെക്കുറിച്ചുള്ള ഭയം മൂലവും. വിവിധ സാമ്പത്തിക ഉത്പന്നങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ മൂലവും അല്ലെങ്കില്‍ മുന്കാല അനുഭവങ്ങള്‍ കാരണവും ഇത്തരം നിക്ഷേപങ്ങളില്‍ നിന്നും അകന്നു നില്ക്കുകയാണ്. യഥാര്ത്ഥ ത്തില്‍ വിപണിയുടെ വളര്ച്ചയോടൊപ്പം നിക്ഷേപവളര്ച്ച നേടാനാകാത്ത ഒരു സാഹചര്യം ഇതുമൂലം സംജാതമായിരിക്കുന്നു.

വിവിധ തരക്കാരായ നിക്ഷേപകര്ക്ക് പറ്റിയ തരത്തിലുള്ള സാമ്പത്തിക ഉത്പന്നങ്ങള്‍ മാത്രമല്ല നിക്ഷേപ രീതികളും ഈ രംഗത്തുണ്ട് എന്നറിയാതെ പോകുന്നത് കൊണ്ടാണ് ഇതു സംഭവിക്കുന്നത്‌. അതിനാല്‍ തന്നെ താരതമ്യേന കുറഞ്ഞ ആദായം ലഭിക്കുന്ന മാര്ഗങ്ങളിലേക്ക് തിരയാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ ഒരു വിദഗ്ധനായ സാമ്പത്തിക ഉപദേഷ്ടാവിന് നിങ്ങളുടെ ആവശ്യങ്ങളും താല്പര്യങ്ങളും സര്വ്വോപരി സാമ്പത്തിക നിലയും മനസ്സിലാക്കുവാനും ഏറ്റവും യോജിക്കുന്ന നിക്ഷേപ പദ്ധതികള്‍ നിങ്ങള്ക്കാനയി ശുപാര്ശ ചെയ്യാനും സാധിക്കും.

ഒരുദാഹരണം പറയുകയാണെങ്കില് ഗുരുതരമായ അസുഖം ബാധിച്ച രണ്ടു പേരിലോരാള്‍ ഒരു മരുന്ന് കടയില്‍ ചെന്ന് ബാഹ്യലക്ഷണങ്ങള്‍ മാത്രം പറഞ്ഞു കൊണ്ട് അല്ലെങ്കില്‍ സ്വയം തീരുമാനിച്ച പ്രകാരം ചികിത്സക്കായുള്ള മരുന്നു വാങ്ങി ഉപയോഗിക്കുന്നു. അപരനാകട്ടെ വിദഗ്ദ്ധനായ ഒരു ഡോക്ടറെ കണ്ടു മതിയായ പരിശോധനകള്‍ നടത്തി ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള മരുന്നുകള്‍ കൃത്യമായ അളവില്‍ കഴിക്കുന്നു. ഇവരിലാര്ക്കാണ് അപകട സാധ്യത കുറവെന്നു പറയേണ്ടതില്ലല്ലോ. സാമ്പത്തിക രംഗത്തും ഇത് പോലെ പരിമിതമായ അറിവുകള്‍ വച്ചും

കേട്ടു കേള്‍വികള്‍ അടിസ്ഥാനമാക്കിയും നടത്തുന്ന നിക്ഷേപങ്ങള്‍ പലപ്പോഴും നഷ്ടം വരുത്തി വയ്ക്കുന്നു. ഇത്തരം നഷ്ടം സംഭവിക്കുന്നതോട് കൂടി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളെല്ലാം നഷ്ടം മാത്രം തരുന്നതാണെന്നൊരു ധാരണയും അതുകൊണ്ട് തന്നെ നിക്ഷേപസാധ്യതകളില്‍ നിന്നകന്നു നില്കാനുള്ള ഒരു പ്രവണതയും രൂപപ്പെടാം.

തീര്‍ച്ചയായും ഒരു സാമ്പത്തിക ഉപദേഷ്ടാവിന് നിക്ഷേപ സാധ്യതകളെക്കുറിച്ചും വിപണിയില്‍ വരുന്ന മാറ്റങ്ങള്ക്കൊ പ്പം എടുക്കേണ്ട തുടര്നടപടികളെക്കുറിച്ചും നിക്ഷേപകരെ ഉപദേശിക്കുവാന്‍ കഴിയും.
വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ എന്തില്‍ നിക്ഷേപിക്കുന്നു എന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ്.എപ്പോള്‍, എത്ര മാത്രം, എത്ര കാലത്തേക്ക്, എങ്ങനെ നിക്ഷേപിക്കുന്നു എന്നുള്ളതും. ഇതോടൊപ്പം നിക്ഷേപകന്റെ സാമ്പത്തിക പശ്ചാത്തലവും ദീര്ഘകാല പരിമിതകാല ലക്ഷ്യങ്ങളും കണക്കിലെടുത്താണ് ഒരു നിക്ഷേപപദ്ധതിക്ക് രൂപം കൊടുക്കേണ്ടത്. അതിനാല്‍ തന്നെ അടുത്ത തവണ നിക്ഷേപത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഒരു വിദഗ്ധ ഉപദേശം തേടാന്‍ മടിക്കാതിരിക്കുക
photo

Sathyadas.C
Moneta Financial and Advisory Services
Mob: 8714830444
Email ; [email protected]
Web : www. monetaindia.com

ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് ലേഖകന്റെ നിരീക്ഷണങ്ങളാണ്
ഇതൊരു നിക്ഷേപത്തിനുള്ള മാര്ഗ നിര്‍ദ്ദേശമല്ല. അതിനാല്‍തന്നെ ആരെങ്കിലും‌ ഇതൊരു മാര്ഗ നിര്‍ദ്ദേശമായി കണക്കിലെടുക്കുന്നത് കൊണ്ടുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക ലേഖകനോ പോര്‍ട്ടലോ ഉത്തരവാദികളായിരിക്കുന്നതല്ല
ഓഹരി വിപണി, മ്യൂച്ചല്‍ ഫണ്ട്‌ നിക്ഷേപങ്ങള്‍ നഷ്ടസാദ്ധ്യതകള്‍ക്ക് വിധേയമാണ്.

Leave a Reply