Home » ഇൻ ഫോക്കസ് » ഐ.എഫ്.എഫ്.കെ പാസ് വിതരണം ഡിസംബര്‍ ഏഴാം തീയതിയിലേക്കു മാറ്റി

ഐ.എഫ്.എഫ്.കെ പാസ് വിതരണം ഡിസംബര്‍ ഏഴാം തീയതിയിലേക്കു മാറ്റി

കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ഡെലിഗേറ്റ് പാസ് വിതരണം ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഡിസംബര്‍ ഏഴാം തീയതിയിലേക്കു മാറ്റി. പാസ് വിതരണം ഇന്ന് ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

ഡിസംബര്‍ 9 മുതല്‍ 16 വരെയുള്ള ചലച്ചിത്രമേളയില്‍ വിവിധ വിഭാഗങ്ങളിലായി 180ഓളം സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 21ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ‘പാര്‍ട്ടിങ്’ തെരഞ്ഞെടുത്തു. അഫ്ഗാന്‍ ജനങ്ങളുടെ കുടിയേറ്റത്തെക്കുറിച്ചുള്ളതാണ് നവീദ് മൊഹമൂദി സംവിധാനം ചെയ്ത പാര്‍ട്ടിങ്. ഡിസംബര്‍ ആറിന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളക്ക് തിരിതെളിക്കും. നടനും സംവിധായകുമായ അമോല്‍ പലേക്കര്‍ മുഖ്യാതിഥിയാകും. ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ചെക്കോസ്‌ളോവാക്യന്‍ സംവിധായകന്‍ ജിറിമെന്‍സിലിന് മുഖ്യമന്ത്രി സമ്മാനിക്കും. ധനമന്ത്രി തോമസ് ഐസക് ഫെസ്റ്റിവല്‍ ബുക്ക് മേയര്‍ വി.കെ. പ്രശാന്തിന് നല്‍കി പ്രകാശനം ചെയ്യും.

Leave a Reply