Home » ന്യൂസ് & വ്യൂസ് » ഫൈസല്‍ വധം: പ്രധാന മൂന്നു പ്രതികള്‍ അറസ്റ്റില്‍;

ഫൈസല്‍ വധം: പ്രധാന മൂന്നു പ്രതികള്‍ അറസ്റ്റില്‍;

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍. വള്ളിക്കുന്ന് സ്വദേശി കുട്ടൂസ് എന്ന അപ്പു, തിരൂര്‍ പുല്ലൂണി സ്വദേശി സുധീഷ് എന്നിവരാണ് അറ്‌സ്റ്റിലായത്. തിരൂര്‍ പുല്ലൂണി സ്വദേശിയും ആര്‍.എസ്.എസ് നേതാവുമായ ബാബുവിനെ അന്വേഷണസംഘം തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മൂന്നുപേരെയും കോടതി റിമാന്റ് ചെയ്തു.

നവംബര്‍ 19ന് പുലര്‍ച്ചെ സംഘം കൊടിഞ്ഞിയില്‍ തമ്പടിച്ച് ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ഫൈസല്‍ ഓട്ടോയില്‍ പോകുന്നത് നിരീക്ഷിച്ചാണ് കൊലക്ക് കളമൊരുക്കിയത്. ബാബുവാണ് ഫൈസലിനെ തലക്ക് വെട്ടിയത്. മറ്റൊരാള്‍ വയറ്റിലും പുറംഭാഗത്തും കുത്തിയെന്നാണ് മൊഴി. നാലംഗ സംഘത്തിലെ രണ്ടുപേരാണ് കൊലനടത്തിയത്. തിരൂരിലെ ആര്‍.എസ്.എസ് നേതാവ് മഠത്തില്‍ നാരായണന്‍ നിര്‍ദേശം നല്‍കിയത് പ്രകാരം ബൈക്കില്‍ എത്തിയ സംഘമാണ് കൊല നടത്തിയതെന്ന് തെളിഞ്ഞിരുന്നു.

എട്ടു മാസം മുമ്പ് ഇസ്ലാം മതം സ്വീകരിച്ച ഫൈസല്‍ നവംബര്‍ 19ന് പുലര്‍ച്ചെയാണ് കൊടിഞ്ഞിയില്‍ വച്ച് കൊല്ലപ്പെട്ടത്. ഗള്‍ഫില്‍ വച്ചാണ് ഫൈസല്‍ മതം മാറിയത്. ഫൈസലിനൊപ്പം ഭാര്യയും രണ്ട് മക്കളും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ അമ്മാവനും നേരത്തെ മതം മാറിയിരുന്നു. ഇവര്‍ നാട്ടില്‍ ഒരുമിച്ചായിരുന്നു താമസം.ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേദിവസമായിരുന്നു നവംബര്‍ 19 ശനിയാഴ്ച്ച പുലര്‍ച്ചെ നാലിന് ഫൈസല്‍ കൊല്ലപ്പെട്ടത്. വെളുപ്പിനെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഭാര്യയുടെ അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടുവരാന്‍ പോകുമ്പോഴായിരുന്നു കൊലപാതകം. ഫൈസലിന്റെ കൊലപാതകത്തിനുശേഷം അമ്മയും ഇസ്ലാം മതം സ്വീകരിച്ചിരുന്നു.

Leave a Reply