Home » ഇൻ ഫോക്കസ് » കെഎസ്ആര്‍ടിസി എസി ബസുകളില്‍ യാത്രക്ക് ഇനി ചെലവേറും;

കെഎസ്ആര്‍ടിസി എസി ബസുകളില്‍ യാത്രക്ക് ഇനി ചെലവേറും;

കെഎസ്ആര്‍ടിസി, കെയുആര്‍ടിസി എസി ബസുകളില്‍ ഇനി ടിക്കറ്റ് നിരക്ക് കൂടും. എസി ബസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സേവന നികുതി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടി വരുന്നത്. പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായിട്ടാണ് ജൂണ്‍മുതല്‍ എസി ബസുകള്‍ക്ക് ആറുശതമാനം സേവന നികുതി ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും കേന്ദ്ര നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് വന്നതോടെയാണ് തീരുമാനം എടുത്തത്.
നിലവില്‍ കൂടുതല്‍ ടിക്കറ്റുകളും ഓണ്‍ലൈന്‍ വഴിയാണ് ബുക്കുചെയ്യുന്നത്. നികുതി ഈടാക്കണമെങ്കില്‍ സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തണം. ഇത് കഴിഞ്ഞാല്‍ മാത്രമെ പുതുക്കിയ ചാര്‍ജ് നിലവില്‍ വരു. ഇതോടെ സീസണ്‍ അനുസരിച്ച് തിരുവനന്തപുരത്ത് നിന്നും ബംഗ്‌ളൂരുവിലേക്ക് മാത്രം സീസണ്‍ അനുസരിച്ച് 81 രൂപയുടെ വരെ വര്‍ധനയുണ്ടാകും.

നിലവില്‍ തിരുവനന്തപുരം-ബംഗളൂരു നിരക്ക് 1265 രൂപയായിരുന്നത് സേവനനികുതി കൂടി ചേര്‍ത്ത് ഇനി 1341 രൂപയാകും. ഞായറാഴ്ചകളില്‍ ഇത് 1431 ആയി വര്‍ധിക്കുകയും ചെയ്യും. ഇത്തരത്തില്‍ സേവനനികുതിയായി കിട്ടുന്ന മുഴുവന്‍ തുകയും കേന്ദ്രത്തിലേക്ക് അടക്കണം. ജൂണ്‍ മുതലുളള നികുതിയും മുന്‍കാല പ്രാബല്യത്തില്‍ അടക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. ഇത് പാലിക്കേണ്ടി വന്നാല്‍ നിലവിലെ കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി വര്‍ധിക്കുകയെ ഉള്ളൂ.

Leave a Reply