Home » നമ്മുടെ മലപ്പുറം » ​ഇലയിലൂടെ നൂലിഴകളിൽ വർണ്ണ വിസ്മയം തീർത്ത് വിനിത മഹേഷ്

​ഇലയിലൂടെ നൂലിഴകളിൽ വർണ്ണ വിസ്മയം തീർത്ത് വിനിത മഹേഷ്

ദിനു കടവ്

നാം മലയാളികൾ എന്നും ഫാഷന് പുറകെയാണ്. പ്രത്യേകിച്ചും വസ്ത്രധാരണത്തിൽ. ഓരോ ദിവസവും മാറിമറിയുന്ന ഫാഷൻ സങ്കല്പങ്ങൾ… പുതിയ വസ്ത്രങ്ങൾ … വസ്ത്രരീതികൾ… എന്നാൽ റെഡിമെയ്ഡ് അല്ലാതെ സ്വന്തം അഭിരുചിക്കനുസരിച്ച് ഒരു വസ്ത്രം എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ ഇനി അത്തരമൊരു ആഗ്രഹം മാറ്റിവെയ്‌ക്കേണ്ട … നിങ്ങളുടെ സ്വപ്നങ്ങൾക്ക് നിറംപകരാൻ ‘ഇല’ ഒരുങ്ങിക്കഴിഞ്ഞി രിക്കുന്നു.

കോട്ടൺ, സിൽക്ക്, ജൂട്ട്, സെമി ജൂട്ട്, ലിനൻ ക്ലോത്ത് തുടങ്ങി വസ്ത്രങ്ങൾ ഏതായാലും പെയിന്‍റ് ചെയ്യാൻ ഇല ഒരുക്കമാണ്. എറണാകുളം മരട് സ്വദേശിയായ വിനിത മഹേഷാണ് ഇല എന്ന സംരംഭത്തിന് പിന്നിൽ.
14199402_1692197161100373_1416087961647566953_n
ആർട്ടിസ്റ്റായ സഹോദരൻ വിപിൻ റാഫേലിന്‍റെ ക്യാൻവാസിൽ പതിയുന്ന വർണ്ണങ്ങളായിരുന്നു വിനിതക്ക് കുട്ടിക്കാലത്തു ചിത്രങ്ങളോടുള്ള അടുപ്പമെങ്കിൽ, ടീച്ചിങ് പഠനകാലത്തെ ഫാബ്രിക് പെയിന്‍റിംഗ് പരിശീലനം സ്വന്തമായൊരു ക്യാൻവാസ്… അതിൽ തന്‍റെ തന്നെ കൈകളാൽ ജീവൻ നൽകുന്ന ചിത്രങ്ങൾ…എന്നീ ആശയങ്ങള്‍ക്ക് ജീവൻ നൽകി. ഇവിടെ വിനിതയെന്ന കലാകാരിക്ക് ക്യാൻവാസ് നൂലിഴകളാൽ ചേർത്ത വസ്ത്രങ്ങളാണ്. വസ്ത്രങ്ങളിൽ പെയിന്‍റ് ചെയ്ത് പനമ്പിള്ളി നഗറിൽ നടത്തിയ ആദ്യത്തെ എക്സിബിഷനിൽ പ്രശസ്ത സിനിമ താരം മല്ലിക സുകുമാരൻ ‘ഇല’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതോടെ നീണ്ട കാലത്തെ സ്വപ്ന സാക്ഷാത്കാരം…
14212188_1693102241009865_2796638199586366863_n
ഇലയെക്കുറിച്ച്‌

ഒട്ടനവധി ബൊട്ടിക്കുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവയില്‍ നിന്നും ഇലയെ വ്യത്യസ്തമാക്കുന്നത് ചിത്രങ്ങൾ തീർത്തും ഹാൻഡ് പെയിന്‍റിംഗിലുള്ളതാണ് എന്നതാണ്. ഭാരതത്തിൽ എന്നും നിലനില്ക്കുന്ന ചില ചിത്ര‌രചനാ ശൈലികളായ മധുപനി, കലംകാരി തുടങ്ങിയവയും കേരളത്തിന്‍റെ തനത് സംസ്കാരം അടയാളപ്പെടുത്തിയ കേരളാ മ്യൂറൽ പെയിന്‍റിംഗും പുതിയ വർണ്ണങ്ങളിൽ അക്രിലിക് പെയിന്‍റിന്‍റെ സഹായത്തോടെ ഇലയിലൂടെ വിനിത ഫാഷൻ ലോകത്തേക്കെത്തിച്ചിരിക്കുന്നു.
15356823_1344953478856602_681508569_n
വിവാഹത്തിന് ശേഷം ടീച്ചിങ് ജോലിയുടെ ഒഴിവുകാലത്താണ് സാരി പെയിന്‍റിംഗ് എന്ന ആശയം വിനിതയുടെ മനസിലുദിക്കുന്നത്. ഭർത്താവിന്റെ പിന്തുണ വിനിതയുടെ പെയിന്‍റിംഗിന് കൂടുതൽ നിറം നൽകി. ആശയങ്ങൾ പങ്കുവെച്ചും അഭിപ്രായങ്ങൾ നൽകിയും ഭർത്താവ് മഹേഷും ഇലക്കൊപ്പം നിന്നു. പനമ്പിള്ളി നഗർ സുകൃതി ജ്വല്ലറി ഉടമയായ ജ്യോതിയും, മുരളി ധരിന്‍ എന്ന സുഹൃത്തും ഇല എന്ന ആശയത്തിന് കരുത്തു പകർന്നുവെന്നു വിനിത കാലിക്കറ്റ് ജേര്‍ണലിനോട് പറഞ്ഞു.

15170915_1743218405998248_1230345931359254949_n

15357049_1344951742190109_2111981184_n

15300749_1344951745523442_1725154250_n

ഇലയിലൂടെ ബുദ്ധനും തെയ്യങ്ങളും ആരാധനാ മൂർത്തികളും പ്രകൃതിയും ആവശ്യക്കാരിലേക്കെത്തി.
mod
ബുദ്ധ പെയിന്‍റിംഗ് ആണ് ഇപ്പോഴത്തെ ട്രെൻഡ് എന്നും ഇത് ആവശ്യപ്പെട്ട് ‘ഇല ഹാൻഡ് പെയിന്‍റഡ് സാരീസ്’ എന്ന ഫേസ്ബുക്ക് പേജിലൂടെ നിരവധി ആളുകൾ സമീപിക്കാറുണ്ട്. ഇപ്പോൾ ആവശ്യക്കാർ അവര്‍ക്കിഷ്ടപ്പെട്ട തുണികൾ കൊറിയർ അയച്ചുതരികയാണ് ചെയ്യാറുള്ളതെന്നും വിനിത പറയുന്നു. ആവശ്യക്കാർ ഏറി വരുന്നതോടെ ഇലയെ കൂടുതൽ ഗൗരവമായി കാണാനാണ് ‘മികച്ച യുവ കവിക്കുള്ള അവാർഡ് ജേതാവും കൂടിയായ വിനിതയുടെ തീരുമാനം. വെബ്സൈറ്റും സ്വന്തമായൊരു ഒരു ഔട്ട് ലെറ്റും തുടങ്ങാനാണ് തീരുമാനം.

https://www.facebook.com/ilaCrafts/

Leave a Reply