Home » പ്രവാസം » ഡോണള്‍ഡ് ട്രംപ് ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍

ഡോണള്‍ഡ് ട്രംപ് ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍

പ്രശസ്ത അമേരിക്കന്‍ മാസികയായ ടൈമിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ബഹുമതിക്ക് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അര്‍ഹനായി. നിരവധി പ്രമുഖരെ പിന്തള്ളിയാണ് ട്രംപ് ബഹുമതിക്ക് അര്‍ഹനായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ മത്സരിച്ച ലിസ്റ്റില്‍ ഹിലരി ക്ലിന്റനാണ് രണ്ടാം സ്ഥാനത്ത്. വായനക്കാരുടെ ഓണ്‍ലൈന്‍ പോളില്‍ ട്രംപ് അടക്കമുള്ള ലോകനേതാക്കളെ പിന്തള്ളി മോദി മുന്നിട്ടുനിന്നിരുന്നു.
southlive%2f2016-12%2f754c1f0a-9c0b-4671-9e67-ac52dca3a440%2f15380729_10154229487736491_4310600737123773833_n

ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍. പുരസ്‌കാരത്തിന്റെ റീഡേഴ്‌സ് പോളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
നല്ലതോ, മോശമോ ആകട്ടെ, ഈവര്‍ഷം ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിയെയാണ് പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കുന്നതെന്ന് ടൈം മാഗസിന്‍ വ്യക്തമാക്കുന്നു. ടൈമിന്റെ തൊണ്ണൂറാമത് പേഴ്‌സണ്‍ ഓഫ് ദി ഇയറാണ് ട്രംപ്. വലിയ ബഹുമതിയാണ് തനിക്ക് ലഭിച്ചതെന്ന് ട്രംപ് പ്രതികരിച്ചു
ഓണ്‍ലൈന്‍ വോട്ടടുപ്പില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ഒന്നാമത്. ഇത്തവണത്തെ ഓണ്‍ലൈന്‍ പോളില്‍ യഥാര്‍ത്ഥത്തില്‍ ഒന്നാമതെത്തിയിരുന്നത് ഡബ്ലിയുഡബ്ലിയുഇ സ്റ്റാര്‍ മൈക്ക് ഫോളി(മൈക്കിന് 50 ശതമാനം വോട്ട്, മോഡിക്ക് 18 ശതമാനവും) ആയിരുന്നു. ലോകത്ത് കൂടുതല്‍ പ്രശസ്തനായ ആളെയാണ് വിജയി ആയി വേണ്ടതെന്നതിനാല്‍ മൈക്കിനെ ടൈം തഴഞ്ഞു. മോദി ഒന്നാമതെത്തി.
ഓരോ വര്‍ഷവും ലോകത്തേയും വാര്‍ത്തകളെയും ഏറ്റവും സ്വാധീനിച്ച വ്യക്തിയെയാണ് പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി ടൈം മാഗസിന്‍ തെരഞ്ഞെടുക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഹിലരി ക്ലിന്‍ണന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന്‍ തുടങ്ങി പതിനൊന്നോളം പേരെ പിന്തള്ളിയാണ് ട്രംപ് പുരസ്‌കാരം നേടിയത്.

Leave a Reply