Home » കളിക്കളം » ശ്രീശാന്ത് ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു

ശ്രീശാന്ത് ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു

ഐപിഎല്‍ കോഴ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിടേണ്ടി വന്ന മലയാളി താരം എസ് ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നതായി സൂചനകള്‍. സ്‌കോട്‌ലാന്‍ഡ് ലീഗിന്റെ ഭാഗമായാണ് ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കുന്ന ലീഗില്‍ പങ്കെടുക്കാനുള്ള അനുമതി ലഭിച്ചതായി ഫേസ്ബുക്ക് ലൈവിലൂടെ താരം വെളിപ്പെടുത്തിയത്.

ടീം5 എന്ന ശ്രീശാന്ത് അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്തു നിന്നായിരുന്നു ലൈവ് .ഇന്ത്യന്‍ ടീമിലേക്ക് കടന്നുവന്ന നാളുകളില്‍ തനിക്ക് ഏറെ സഹായകരമായത് നായകന്‍ ധോണിയായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു. സിനിമ, രാഷ്ട്രീയം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ താന്‍ സജീവമാകുന്നത് മനസിനെ സന്തോഷത്തോടെ നിലനിര്‍ത്താനാണെന്നും വിലക്ക് നീങ്ങിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചത്തുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും ശ്രീശാന്ത് പറയുന്നു.
2013ലെ ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങിയതോടെയാണ് ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയറിന് വിലങ്ങു വീണത്. 2013 സെപ്തംബറില്‍ ശ്രീശാന്തിനെ ക്രിക്കറ്റില്‍ ആജീവനാന്ത കാലത്തേക്ക് വിലക്കുകയായിരുന്നു. പിന്നീട് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല.

Leave a Reply