Home » ന്യൂസ് & വ്യൂസ് » കോഴിക്കോട് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കപ്പെട്ട പുതിയ 500 ന്‍റെ നോട്ട് കെട്ടുകള്‍
indian currency

കോഴിക്കോട് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കപ്പെട്ട പുതിയ 500 ന്‍റെ നോട്ട് കെട്ടുകള്‍

കോഴിക്കോട്: റെയില്‍വെ ട്രാക്കില്‍ പുതിയ 500 രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ പുതിയ 500 രൂപയുടെ നോട്ടുകളാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. റെയില്‍വെ ജീവനക്കാരന്‍ തീവണ്ടിപ്പാളം പരിശോധിക്കുന്നതിനിടെയാണ് ട്രാക്കില്‍ നോട്ട്കെട്ട് കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹം റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയും റെയില്‍വെ കീമാനും ആര്‍.പി.എഫ് അധികൃതരും ചേര്‍ന്ന് നോട്ടുകെട്ട് പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലാണ് ഇപ്പോള്‍ അവ സൂക്ഷിച്ചിരിക്കുന്നത്. നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുകയും കള്ളനോട്ടാണോ എന്ന് പരിശോധിക്കുകയുമാണ് ഇപ്പോള്‍.

Leave a Reply