Home » നമ്മുടെ കോഴിക്കോട് » റെയില്‍വേ റിസര്‍വേഷനും ഇനി കറന്‍സി രഹിത ഇടപാട്; കോഴിക്കോട്റെയില്‍വേ സ്റ്റേഷനിൽ രണ്ട് മെഷീനുകള്‍ സ്ഥാപിച്ചു

റെയില്‍വേ റിസര്‍വേഷനും ഇനി കറന്‍സി രഹിത ഇടപാട്; കോഴിക്കോട്റെയില്‍വേ സ്റ്റേഷനിൽ രണ്ട് മെഷീനുകള്‍ സ്ഥാപിച്ചു

കറന്‍സി രഹിത ഇടപാടുകള്‍ക്കായികോഴിക്കോട് റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ പിഒഎസ് മെഷീനുകള്‍ സ്ഥാപിച്ചു തുടങ്ങി. ആദ്യഘട്ടത്തില്‍ രണ്ടെണ്ണം കോഴിക്കോട്, മംഗളൂരു കേന്ദ്രീകൃത യാത്ര റിസര്‍വേഷന്‍ സെന്ററുകളില്‍ സ്ഥാപിച്ചു. നോട്ട്രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു രാജ്യത്തെ 10,000 റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കുന്ന പിഒഎസ് മെഷീനുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണു നടപടി.

പാലക്കാട് ഡിവിഷനിലെ 22 കൗണ്ടറുകളിലേക്കാണ് ആദ്യഘട്ടത്തില്‍ യന്ത്രങ്ങള്‍ എത്തുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണു യന്ത്രങ്ങള്‍ സ്ഥാപിക്കുക. പൊള്ളാച്ചി, പാലക്കാട് ടൗണ്‍, പാലക്കാട് ജംക്ഷന്‍, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, അങ്ങാടിപ്പുറം, മലപ്പുറം, തിരൂര്‍, ഫറോക്ക്, കോഴിക്കോട് മെഡിക്കല്‍ കോളജ് (സാറ്റലൈറ്റ് പിആര്‍എസ് സെന്റര്‍), വയനാട്, വടകര, മാഹി, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗളൂരു ജംക്ഷന്‍, മംഗളൂരു കോര്‍പറേഷന്‍ ഓഫിസിനരികില്‍ പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റ് റിസര്‍വേഷന്‍ കൗണ്ടര്‍ എന്നിവിടങ്ങളില്‍ മൂന്നു ദിവസത്തിനകം പിഒഎസ് മെഷീനുകള്‍ സ്ഥാപിക്കും.

അടുത്ത ഘട്ടത്തില്‍ ഇന്റഗ്രേറ്റഡ് പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനത്തിനും ഇവ ലഭ്യമാക്കും. സെക്കന്‍ഡ് ക്ലാസ്/പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുക്കുന്നതിനു പിഒഎസ് ഉടനുണ്ടാകില്ല.നിലവിലുള്ള ഓട്ടോമേറ്റഡ് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ വഴിയാകും യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ നോട്ടുരഹിതമായി ലഭ്യമാകുക.

Leave a Reply