Home » നമ്മുടെ കോഴിക്കോട് » നഗരത്തിലെ പഴയ പേനകള്‍ കൊച്ചി മുസിരിസ് ബിനാലയിലേക്ക്

നഗരത്തിലെ പഴയ പേനകള്‍ കൊച്ചി മുസിരിസ് ബിനാലയിലേക്ക്

സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് പേനകള്‍ മുസിരിസ് ബിനാലയിലേക്ക് ഇന്‍സ്റ്റലേഷനുവേണ്ടി ശേഖരിക്കുന്നു. ജില്ലാ ശുചിത്വമിഷനും കൂളിമാട് ഗ്രീന്‍ കെയര്‍ മിഷനും ചേര്‍ന്നാണ് പ്ലാസ്റ്റികിന് വിട എന്ന പേരില്‍ പേനകള്‍ സംഭരിക്കുന്നത്. സ്‌കൂള്‍, കോളജ് തല സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ഇതിന്റെ ഭാഗമാകാം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി ശേഖരിച്ച പേനകള്‍, ശുചിത്വമിഷന് കൈമാറുമ്പോള്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്ക് സമ്മാനം നല്‍കും. 25 നകം ശേഖരിച്ച പേനകള്‍ ശുചിത്വ മിഷനു കൈമാറണം. കൈമാറിക്കിട്ടുന്ന പേനകള്‍ മലബാര്‍ റൈഡേര്‍സിന്റെ സഹകരണത്തോടെ 200 സൈക്കിള്‍ യാത്രക്കാരുടെ അകമ്പടിയോടെ കൊച്ചി മുസരിസ് ബിനാലെയിലെത്തിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ 9495219554.

Leave a Reply