Home » നമ്മുടെ കോഴിക്കോട് » ട്രെയിന്‍ യാത്രയ്ക്കിടെ ശ്വാസ തടസ്സം അനുഭവപ്പെട്ട് കുഞ്ഞ് മരിച്ചു

ട്രെയിന്‍ യാത്രയ്ക്കിടെ ശ്വാസ തടസ്സം അനുഭവപ്പെട്ട് കുഞ്ഞ് മരിച്ചു

ട്രെയിന്‍ യാത്രയ്ക്കിടെ ശ്വാസ തടസ്സം അനുഭവപ്പെട്ട കുഞ്ഞ് മരിച്ചു. കോഴിക്കോട്ട് പട്ടോളി കക്കാട്ടില്‍ നെടുങ്കുള്ളപ്പറമ്പത്ത് ജാഫര്‍ അലിയുടെ മകള്‍ ജെസ ഫാത്തിമ(മൂന്നര വയസ്സ്) ആണ് മരിച്ചത്. കൊച്ചുവേളിലോകമാന്യതിലക് എക്‌സ്പ്രസില്‍ കൊച്ചുവേളിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് കുഞ്ഞിന് ശ്വാസ തടസ്സമുണ്ടായത്.

എറണാകുളത്ത് വച്ച് ചെറിയ തോതില്‍ കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. തൃശൂരെത്തിയപ്പോഴേക്ക് അസ്വസ്ഥത കൂടി. വടക്കാഞ്ചേരി എത്തിയപ്പോള്‍ കുഞ്ഞ് അനങ്ങാതെ വന്നതോടെ മാതാപിതാക്കളുടെ നിലവിളിയെ തുടര്‍ന്ന് ടി.ടി.ഇ ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വിവരം അറിയിച്ചു.

ട്രെയിന്‍ ഷൊര്‍ണൂരെത്തിയപ്പോഴേക്കും ആംബുലന്‍സ് തയാറായിരുന്നു. അവിടെ നിന്ന് വാണിയംകുളത്തെ സ്വകാര്യ ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും കുഞ്ഞ് മരിച്ചു.

Leave a Reply