Home » ഇൻ ഫോക്കസ് » മുനവറലി ശിഹാബ് തങ്ങള്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്

മുനവറലി ശിഹാബ് തങ്ങള്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി പി.കെ. ഫിറോസിനെയും തെരഞ്ഞെടുത്തു. എം.എ. സമദാണ് ട്രഷറര്‍. സീനിയര്‍ വൈസ് പ്രസിഡന്റായി നജീബ് കാന്തപുരത്തെ തെരഞ്ഞെടുത്തു. സമവായ ഭാഗമായാണ് ഇത്തരമൊരു പദവിയുണ്ടാക്കിയത്. കോഴിക്കോട് ലീഗഗ് ഹൗസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ലീഗ് ദേശീയ സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനായ മുനവ്വറലി തങ്ങള്‍ ആദ്യമായാണ് യൂത്ത് ലീഗിന്റെ നേതൃപദവിയിലത്തെുന്നത്. നന്മയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ വക്താവായി മാറുമെന്ന് ഭാരവാഹിയായി പ്രഖ്യാപിക്കപ്പെട്ടശേഷം മുനവ്വറലി പത്രസമ്മേളനത്തില്‍ പറഞ്ഞു. പുതിയ ദൗത്യം ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കും. മതേതര സ്വഭാവത്തോടെ സാമൂഹ്യ സേവനത്തില്‍ അധിഷ്ഠിതമായ പ്രസ്ഥാനമായി യൂത്ത് ലീഗിനെ മാറ്റിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ യൂത്ത് ലീഗ് ദേശീയ കണ്‍വീനറും സംസ്ഥാന സെക്രട്ടറിയുമായ പി.കെ. ഫിറോസ് രണ്ടു തവണ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റായിട്ടുണ്ട്.ഐകകണ്‌ഠ്യേനയാണ് ഭാരവാഹികളെ നിശ്ചയിച്ചതെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. –

Leave a Reply