Home » നമ്മുടെ കോഴിക്കോട് » കാത്തിരിപ്പിന് വിരാമം… പന്നിയങ്കര മേൽപ്പാലം നാളെ നാടിനു സമർപ്പിക്കും

കാത്തിരിപ്പിന് വിരാമം… പന്നിയങ്കര മേൽപ്പാലം നാളെ നാടിനു സമർപ്പിക്കും

കോഴിക്കോട് പന്നിയങ്കര മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാടിനു സമര്‍പ്പിക്കും. വലിയ ഗതാഗതക്കുരുക്കിന് പരിഹാരമായ പാലം 75 കോടി രൂപ ചിലവിട്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കോഴിക്കോട് – പന്നിയങ്കര നിവാസികളുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പാലം യാഥാര്‍ത്യമാകുന്നത്. ഡിഎംആര്‍സിയുടെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തികള്‍. 32 മാസം കൊണ്ടാണ് പാലത്തിന്റെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ ഡിഎംആര്‍സി നടപ്പാക്കിയ ആദ്യ പദ്ധതികൂടിയാണിത്. ചക്കുംകടവ്, പയ്യാനക്കല്‍,കോയവളപ്പ് മേഖലകളിലേക്കുള്ള യാത്രാക്ലേശം അതിരൂക്ഷമായ സാഹചര്യത്തിലാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പന്നിയങ്കരയില്‍ മേല്‍പ്പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

എന്നാല്‍ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് സ്ഥലം എംഎല്‍എ എംകെ മുനീര്‍ ഉള്‍പ്പെടെ പ്രതിപക്ഷാംഗങ്ങള്‍ വിട്ടു നില്‍ക്കും 2012 ല്‍ ജനറല്‍ അഡ്മിനിസ്റ്റ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പെരുമാറ്റച്ചട്ടത്തിലെ വകുപ്പുകള്‍ ലംഘിച്ചുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും കാര്യപരിപാടി തയ്യാറക്കിയതെന്നാണ് മുനീറിന്റെ ആരോപണം.

Leave a Reply