Home » നമ്മുടെ കോഴിക്കോട് » ലാലേട്ടനെ തല്ലിയാൽ കോഴിക്കോട്ട് നിന്ന് തിരിച്ച് പോകില്ല; ഷാജോണിന്‌ കുട്ടി ആരാധകരുടെ ഭീഷണി

ലാലേട്ടനെ തല്ലിയാൽ കോഴിക്കോട്ട് നിന്ന് തിരിച്ച് പോകില്ല; ഷാജോണിന്‌ കുട്ടി ആരാധകരുടെ ഭീഷണി

മോഹൻലാലിനെ തല്ലിയാൽ കോഴിക്കോട്ട് നിന്ന് തിരിച്ച് പോകില്ലെന്ന് നടൻ കലാഭവൻ ഷാജോണിനോട് ലാൽ ആരാധകർ .മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ കോഴിക്കോട് വച്ചാണ് ചെയ്ത സംഭവം. ചിത്രത്തിലെ നായകനായ ലാലിനെ തല്ലുന്ന രംഗമുണ്ടെങ്കിൽ കോഴിക്കോട് നിന്ന് തിരിച്ചു പോകില്ല എന്നാണ് പറഞ്ഞത്. ദൃശ്യം, ഒപ്പം എന്നീ സിനിമകളിൽ ഷാജോൺ ലാലിനെ തല്ലുന്നത് ലാൽ ആരാധകരിൽ വലിയ രോഷം ഉണ്ടാക്കിയിരുന്നതായും ഷാജോൺ പറഞ്ഞു.ലൊക്കേഷനിലുണ്ടായിരുന്ന കുട്ടികൾ ആണ് തന്നോടിക്കാര്യം പറ‍‍‍ഞ്ഞതെന്നും പുതിയ സിനിമയിൽ ലാലേട്ടനെ തല്ലുന്ന രംഗം ഉണ്ടാകരുത് എന്ന് താൻ ആഗ്രഹിച്ചിരുന്നതായും ഷാജോൺ പറഞ്ഞു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്

Leave a Reply