Home » ന്യൂസ് & വ്യൂസ് » ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് അടിതെറ്റി; അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് ഐഎസ്എല്‍ രണ്ടാം കിരീടം

ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് അടിതെറ്റി; അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് ഐഎസ്എല്‍ രണ്ടാം കിരീടം

ആർത്തിരമ്പിയ മഞ്ഞക്കടലിനെ സാക്ഷിയാക്കി നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്‍റെ കലാശപ്പോരാട്ടത്തിൽ അത്ലറ്റികോ ഡി കൊൽക്കത്തക്ക് കിരീടം. ഇത് രണ്ടാം തവണയാണ് ഐഎസ്എലില്‍ കൊല്‍ക്കത്ത കിരീടം സ്വന്തമാക്കുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിലാണ് കൊൽക്കത്ത ജയിച്ച് കയറിയത്. ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാല് ഗോളുകൾ നേടി മഞ്ഞക്കടലിനെ കണ്ണീരണിയിച്ച് കൊൽകത്ത കപ്പ് നേടുകയായിരുന്നു. അതുവരെ ആരവത്തിലായിരുന്ന ഗ്യാലറി ബ്ലാസ്റ്റേഴ്സിന്‍റെ തോൽവിയോടെ ശോകമൂകമായി.
എൻഡോയെയയും ഹെങ്ബർട്ടുമാണ് ബ്ലാസ്റ്റേഴ്സിന്റെ കിക്കുകൾ പാഴാക്കിയത്. ആദ്യം കിക്കെടുത്ത അന്‍റോണിയോ ജെര്‍മെന്‍ ഗോള്‍ ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ കൊൽക്കത്തയ്ക്കുവേണ്ടി ആദ്യ കിക്കെടുത്ത ഹ്യൂമിന് പിഴച്ചു. ഹ്യൂമിന്‍റെ പന്ത് ഗോളി തടുത്തിടുകയായിരുന്നു.
ബ്ലാസ്‌റ്റേഴ്‌സിന്‍റെ രണ്ടാം കിക്കെടുത്തെ ബെല്‍ഫോര്‍ട്ട് കിക്ക് കൃത്യമായി വലയിലെത്തിച്ചു. റഫീഖാണ് ബ്ലാസ്റ്റേഴ്സിനുവേണ്ടി മൂന്നാമത്തെ ഗോള്‍ നേടിയത്. ഡ്യൂട്ടി, ബോർഹ, ലാറ എന്നിവർ കൊൽക്കത്തയ്ക്കുവേണ്ടിയും ലക്ഷ്യം കണ്ടു.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഒരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. 37-ാം മിനിറ്റിൽ മലയാളി താരം മുഹമ്മദ് റാഫിയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യം മുന്നിലെത്തിയത്. 44-ാം മിനിറ്റിൽ സെരെനൊ കൊൽക്കത്തയെ ഒപ്പമെത്തിച്ചു.

Leave a Reply