Home » കളിക്കളം » ജൂനിയര്‍ ഹോക്കി ലോകകപ്പ്: ഇന്ത്യക്ക് കിരീടം

ജൂനിയര്‍ ഹോക്കി ലോകകപ്പ്: ഇന്ത്യക്ക് കിരീടം

ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ബെല്‍ജിയത്തെ തോല്‍പ്പിച്ച് ആതിഥേയരായ ഇന്ത്യയ്ക്ക് കിരീടം. 2-1നായിരുന്നു ഇന്ത്യയുടെ ജയം. 15 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടുന്നത്.

മല്‍സരം തുടങ്ങി എട്ടാം മിനിറ്റില്‍ ഗുര്‍ജന്ത് സിങ് നേടിയ ഗോളില്‍ ഇന്ത്യ മുന്നിലെത്തി. പിന്നീട് 22ാം മിനിറ്റില്‍ സിമ്രാന്‍ജീത് ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയില്‍ 70ാം മിനിറ്റില്‍ ഫാബ്രിക് വാന്‍ ബൊകജാക് ബെല്‍ജിയത്തിനായി ആശ്വാസ ഗോള്‍ നേടി.

പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഓസ്‌ട്രേലിയയെ 4-2ന് തോല്‍പിച്ചാണ് ഇന്ത്യ കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയത്. ആറുതവണ ചാംപ്യന്മാരായ ജര്‍മനിയെ ഷൂട്ടൗട്ടില്‍ 4-3ന് പരാജയപ്പെടുത്തിയാണ് ബെല്‍ജിയം ഫൈനലില്‍ കടന്നത്.

Leave a Reply