Home » കലാസാഹിതി » എഴുത്തുമേശ » ചില ചോദ്യങ്ങള്‍

ചില ചോദ്യങ്ങള്‍

ഫറൂഖ് കോളേജില്‍ ഒന്നാം വര്‍ഷ ബി എം എം സി വിദ്യാര്‍ത്ഥിയായ അബ്ദുള്ള മിസ്ബാഹ്‌ സമകാലിക പ്രശ്‌നങ്ങളില്‍ കവിതയിലൂടെ പ്രതികരിക്കുന്നു.


അഹിംസ ഇന്ന് ഫാഷനായി
ഏവരും അഹിംസാവാദികള്‍
ബുദ്ധരും ജൈനരും വാദം തുടരുന്നു
പുല്‍നാമ്പ് പോലും അകാരണത്താല്‍ ഹിംസിക്കപ്പെടരുത്

കാലം ഏറെ കഴിഞ്ഞിരിക്കുന്നു
ബുദ്ധന് ബോധോദയം കിട്ടിയിട്ട് ഏറെയായി
വാര്‍ത്തകള്‍ നമ്മുടെ മുന്‍വിധികള്‍ മാറ്റിയെഴുതാന്‍ നിര്‍ബന്ധിക്കുന്നു
മ്യാന്‍മര്‍ ഒരു ചോദ്യ ചിഹ്നമാകുന്നു

സമാധാനത്തിന്‍ (വെള്ളരിപ്രാക്കളായ)
വെള്ളരിപ്രാക്കളായി മിധ്യാ മുഖം തന്ന ഭിക്ഷുക്കളോടുള്ള ചോദ്യമായ്
ഗാന്ധിസം പൂണ്ട ആ ഭരണാധികാരിയുടെ മൗനത്തോട്
സുരക്ഷയേകേണ്ട സൈന്യത്തിന്‍ നിഷ്‌ക്രിയത്തത്തോട്
പിഞ്ഞു കുഞ്ഞിനെ ഛേദിച്ച വാളിനോട്
മാസം കടിച്ചുപറിച്ച ശ്വാനനോട്
ചുട്ടെരിച്ച അഗ്‌നിയോട്

പീഢിതരുടെ നിഷകളങ്കമായ ചോദ്യങ്ങള്‍
ഞങ്ങള്‍ എങ്ങനെ അപരാധികളായി ?
എന്താണ് ഞങ്ങടെ അപരാധം ?
ഈ നാടിനെ മറ്റൊരു ഗാസ്സയാക്കുന്നുവോ?
അതോ അതിനും മേലെയോ

പീഢകര്‍ ഉത്തരം പറയണം
ഈ ലോകത്തും,പരലോകത്തും
ഡെമോക്രസിന്റെ വാളാണ് കയ്യിലെടുത്തതെന്ന്
അവര്‍ ഓര്‍ക്കണം
വാളെടുത്തവന്‍ വാളാല്‍
തീര്‍ച്ച!
വാളെടുത്തവന്‍ വാളാല്‍ തന്നെ !

Leave a Reply