Home » ന്യൂസ് & വ്യൂസ് » മാവോയിസ്റ്റ് ബന്ധം: നദീറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

മാവോയിസ്റ്റ് ബന്ധം: നദീറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ആറളം പൊലീസ് കസ്റ്റഡിയിലെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കോഴിക്കോട് എകരൂല്‍ ഉണ്ണികുളം കേളോത്തുപറമ്പില്‍ നദീറിന്റെ (27) അറസ്റ്റ് രേഖപ്പെടുത്തി. രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ആറളം ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം നദീറും എത്തിയെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോടുനിന്ന് കസ്റ്റഡിയിലെടുത്ത നദീറിനെ ആറളം കോളനിയിലെത്തിച്ച് തെളിവെടുത്തു.

ആറളം കോളനിയില്‍ സായുധരായ ഏഴു മാവോയിസ്റ്റുകള്‍ ‘കാട്ടുതീ’ എന്ന ലഘുലേഖ വിതരണം ചെയ്തതിന് നേരത്തേ പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ നാലു പേരെ തിരിച്ചറിയുകയും ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഴുത്തുകാരനും നാടക കലാകാരനുമായ കമല്‍സി ചവറയെ കാണാനെത്തിയപ്പോഴാണ് നദീറിനെ കസ്റ്റഡിയിലെടുത്തത്.

Leave a Reply