Home » ന്യൂസ് & വ്യൂസ് » കെ.എസ്.ആര്‍.ടി.സി മിനിമം ചാര്‍ജ് ആറില്‍ നിന്ന് ഏഴ് രൂപയാക്കി

കെ.എസ്.ആര്‍.ടി.സി മിനിമം ചാര്‍ജ് ആറില്‍ നിന്ന് ഏഴ് രൂപയാക്കി

കെ.എസ്.ആര്‍.ടി.സിയുടെ മിനിമം ചാര്‍ജ് ആറില്‍നിന്ന് ഏഴ് രൂപയായി ഉയര്‍ത്തി.മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
ജനുവരി മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. 2014 മേയ് 20നാണ് ഒടുവിൽ നിരക്ക് കൂട്ടിയത്. അന്ന് ഓർഡിനറി ബസുകളുടെ മിനിമം ചാർജ് അഞ്ച് രൂപയിൽ നിന്ന് ഏഴാക്കിയിരുന്നു. പിന്നീട് ഡീസൽ വില കുറഞ്ഞപ്പോൾ കെ.എസ്.ആർ.ടി.സി മാത്രം ഇത് ഒരു രൂപ കുറച്ച് ആറാക്കിയിരുന്നു. അതാണ് ഇപ്പോൾ വീണ്ടും ഏഴാക്കിയിരിക്കുന്നത്.

മിനിമം ചാർജ് ഒരു രൂപ കുറച്ചതോടെ കോർപറേഷന്റെ പ്രതിദിന വരുമാനത്തിൽ 25 ലക്ഷം രൂപയാണ് കുറഞ്ഞത്. ഡീസൽവില വർദ്ധന മൂലമുള്ള നഷ്ടം വേറെ. പ്രതിമാസ നഷ്‌ടം 110 കോടി രൂപയാണ്. നിരക്ക് കൂട്ടുന്നതിന് മുൻപ് കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന കളക്‌ഷൻ 5.5 കോടിയായിരുന്നു. ചില ദിവസങ്ങളിൽ 6.34 കോടി വരെ പോയിട്ടുണ്ട്. 6.5 – 7കോടി ലക്ഷ്യമിട്ടാണ് നിരക്ക് കൂട്ടിയത്. എന്നാൽ ഇപ്പോഴും 5.5 കോടിയാണ് കളക്‌ഷ‌ൻ.

അതേസമയം, ടിക്കറ്റ് നിരക്കു വർധനയുമായി ബന്ധപ്പെട്ടു സ്വകാര്യ ബസ്സുടമകളും ഗതാഗതമന്ത്രിയും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. ബസ്സുകൾ സർവീസ് നിർത്തിവച്ചു കൊണ്ടുള്ള ശക്തമായ നടപടിയിലേക്കു നീങ്ങുമെന്ന് ഉടമകൾ മുന്നറിയിപ്പു നൽകി.

ജനുവരി രണ്ടാം വാരം മുതൽ സമരനടപടികളിലേക്കു നീങ്ങുന്നതിനാണു ബസ്സുടമകളുടെ തീരുമാനം. മിനിമം നിരക്ക് ഏഴു രൂപയിൽനിന്ന് ഒൻപതാക്കണമെന്നായിരുന്നു അവരുടെ ആവശ്യം.

Leave a Reply