Home » ഇൻ ഫോക്കസ് » മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത നദിയെ വിട്ടയച്ചു

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത നദിയെ വിട്ടയച്ചു

മാവോവാദികളെ സഹായിച്ചതിന് കസ്റ്റഡിയിലെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദിയെ പോലീസ് വിട്ടയച്ചു. യുവാവിനെതിരെ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണിത്.

ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി ചവറയെ സന്ദര്‍ശിച്ചതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നാണ് നദിയെ പോലീസ് അറസ്റ്റ് ചെയ്തത്.

നദിക്കെതിരെ യു.എ.പി.എ ചുമത്തുമെന്ന് ചൂണ്ടിക്കാട്ടി കമല്‍ സി ചവറ നിരാഹാര സമരം നടത്തിയിരുന്നു. പോലീസ് നടപടിക്കും യു.എ.പി.എ ദുരുപയോഗം ചെയ്യുന്നതിനും എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് നദീറിനെ പോലീസ് വിട്ടയച്ചത്.

യു.എ.പി.എ ദുരുപയോഗം ചെയ്യുന്നതിനെതിരെ വി.എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Leave a Reply