Home » ന്യൂസ് & വ്യൂസ് » ചര്‍ച്ച പരാജയം; മലയാള സിനിമാ മേഖല സ്തംഭനത്തിലേക്ക്.

ചര്‍ച്ച പരാജയം; മലയാള സിനിമാ മേഖല സ്തംഭനത്തിലേക്ക്.

തീയറ്റര്‍ ഉടമകളും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളും തമ്മില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ അലസിപ്പിരിഞ്ഞു. സിനിമകളുടെ തീയറ്റര്‍ വിഹിതത്തിന്റെ അമ്പത് ശതമാനം വേണമെന്ന തീയറ്റര്‍ ഉടമകളുടെ ആവശ്യം വിതരണക്കാരും നിര്‍മാതാക്കളും അംഗീകരിക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടത്.

ചര്‍ച്ച പൊളിഞ്ഞതോടെ മലയാള ചിത്രങ്ങളുടെ ക്രിസ്മസ് റിലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്. മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, സത്യന്‍ അന്തിക്കാടിന്റെ ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, സിദ്ധിഖിന്റെ ജയസൂര്യ ചിത്രം ഫുക്രി, പൃഥ്വിരാജിന്റെ എസ്ര എന്നിവയായിരുന്നു ഈ ആഴ്ച ക്രിസ്മസ് റിലീസായി എത്തേണ്ടിയിരുന്നത്. ഇരുപത്തിരണ്ടിനായിരുന്നു മുന്തിരിവള്ളികളുടെ റിലീസ് നിശ്ചയിച്ചിരുന്നത്.

സിനിമാരംഗത്തെ തര്‍ക്കങ്ങളും പ്രതിസന്ധികളും പരിഹരിക്കാന്‍ ജുഡിഷ്യല്‍ സ്വഭാവമുള്ള കമ്മീഷനെ നിയോഗിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. സിനിമാ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവിധ സഹകരണവും വേണം. സര്‍ക്കാരിനെയും ജനങ്ങളെയും ബുദ്ധിമുട്ടിക്കാതെ പ്രശ്‌നം പരിഹരിക്കണമെന്ന് മന്ത്രി ബാലന്‍ ആവശ്യപ്പെട്ടു.

Leave a Reply