ക്രിസമസ് – പുതുവത്സര ആഘോഷത്തിനായി മത്സ്യഫെഡ് നാളെ മുതല്‍ ജനുവരി രണ്ട് വരെ മത്സ്യവിഭവങ്ങളുടെ പ്രത്യേക വില്‍പ്പന നടത്തും. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഫീസ്റ്റ് ഓഫ് സെവന് ഫിഷസ് ഉള്‍പ്പെടെ നിരവധി കോമ്പോ കിറ്റുകള്‍ മത്സ്യഫെഡ് നല്‍കും. ഏഴ് തരം മത്സ്യവിഭവങ്ങള്‍ അടങ്ങിയ കിറ്റ് 1500, 1000, 750, 500 രൂപ നിരക്കുകളില്‍ ലഭിക്കും. അരയിടത്തുപാലം ഫ്ളൈ ഓവറിന് താഴെയും (ഫോണ്‍: 9526041083), തിരുവണ്ണൂര്‍ – ഒകെ റോഡ് ജംഗ്ഷനിലുമുള്ള മത്സ്യഫെഡ് ഔട്ട്ലെറ്റുകളില് അഡ്വാന്‍സ് ബുക്കിംഗിന് സൗകര്യമുണ്ട്.
