Home » ഇൻ ഫോക്കസ് » ആരൊക്കെയോ ഇപ്പോഴും പുറകെയുള്ളതു പോലെ..ആശങ്കകൾ പങ്കു വെച്ച് നദി

ആരൊക്കെയോ ഇപ്പോഴും പുറകെയുള്ളതു പോലെ..ആശങ്കകൾ പങ്കു വെച്ച് നദി

ആരൊക്കെയോ ഇപ്പോഴും പുറകെയുള്ളതു പോലെ തന്റെ ആശങ്കകൾ ഫേസ് ബുക്കിൽ പങ്കു വെച്ച് നദി. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ

ആരൊക്കെയോ ഇപ്പോഴും പുറകെയുള്ളതു പോലെ..
തോന്നലാണോ..
അറിയില്ല..
കൂട്ടുകൂടാൻ പോലും പേടി
അവരെയും ബാധിച്ചാലോ..
അത്രയ്ക്കു ഭീകരമായിരുന്നു 27മണിക്കൂർ.. ആരും ഒരിക്കലും അനുഭവിക്കാതിരിക്കട്ടെ..
ഒരു തെറ്റും ചെയ്തിട്ടില്ല
ഈ ഓളം കഴിഞ്ഞാൽ വീണ്ടും..
എന്റെ യാത്ര
എന്റെ സ്വപ്‌നങ്ങൾ
ഉമ്മച്ചിയുടെ പ്രതീക്ഷകൾ
അഞ്ജു..
കൂട്ടുകാർ..
പേടിയുണ്ട്..
ജനുവരി 4നു ഇരിട്ടി സ്റ്റേഷനിൽ ഹാജരാവണം, കേസ് മുഴുവനായും എഴുതി തള്ളിയില്ല എന്നറിയുന്നു..
ഒറ്റപ്പെട്ട ദ്വീപാക്കി സമൂഹത്തിൽ നിന്നും മാറ്റി നിർത്തുക എന്നതായിരുന്നല്ലോ ലക്ഷ്യം..
അതിനു തയ്യാറാക്കിയ തിരക്കഥ… 🙁
കൂടെ നിന്നവരോട് സ്നേഹം…
# യു എ പി എ എന്ന ഭീകര നിയമം റദ്ദ് ചെയ്യുക ..
Repeal UAPA with immediate effect

Leave a Reply