Home » ന്യൂസ് & വ്യൂസ് » അസാധു നോട്ടുകള്‍ കൈവശം വച്ചാല്‍ പിഴ

അസാധു നോട്ടുകള്‍ കൈവശം വച്ചാല്‍ പിഴ

അസാധു നോട്ടുകള്‍ കൈവശം വച്ചാല്‍ പിഴ. ഇത് സംബന്ധിച്ച് പുതിയ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഡിസംബര്‍ 30 ഓടെ പഴയ നോട്ടുകള്‍മാറ്റി വാങ്ങാനുള്ള സമയം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന നിശ്ചിത തുകയ്ക്ക് മുകളില്‍ പഴയ നോട്ടുകള്‍ കൈവശം വെക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാനും നീക്കമുണ്ട്. ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രി സഭായോഗത്തില്‍ ഓര്‍ഡിനന്‍സ് സംബന്ധിച്ച തീരുമാനം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. പത്തില്‍ അധികം അസാധു നോട്ടുകള്‍ കൈവശം വെക്കുന്നവര്‍ക്ക് മേല്‍ നടപടിയുണ്ടാവും. ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സും കേന്ദ്രം കൊണ്ട് വരും. അസാധുവാക്കിയ നോട്ടുകള്‍ മാറിയെടുക്കുന്നതിനുള്ള അവസാന തീയ്യതിയായ ഡിസംബര്‍ 30ന് മുന്‍പ് ഓര്‍ഡിനന്‍സ് ഇറക്കും. റിസര്‍വ്വ് ബാങ്ക് ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരമായിരിക്കും ഓര്‍ഡിനന്‍സ് കൊണ്ടു വരിക. അസാധുവാക്കിയ നോട്ടുകള്‍ കൈവശം വെക്കുന്നവര്‍ക്ക് കനത്ത പിഴയാണ് നല്‍കേണ്ടി വരിക. ഇത്തരത്തില്‍ നോട്ടുകള്‍ കൈവശം വെക്കുന്നവരില്‍ നിന്നും 50,000 രൂപയോ അല്ലെങ്കില്‍ കൈവശമുള്ള തുകയുടെ അഞ്ച് മടങ്ങ് തുകയോ പിഴയായി ഈടാക്കും. മുനിസിപ്പല്‍ മജിസ്ട്രേറ്റ് ആയിരിക്കും ഇത്തരം കേസുകള്‍ പരിഗണിക്കുക.

Leave a Reply