Home » ഇൻ ഫോക്കസ് » കറന്‍സി പിന്‍വലിച്ച രാജ്യങ്ങളെല്ലാം നേരിടേണ്ടി വന്നത് വലിയ ആപത്ത്:എം ടി വാസുദേവന്‍ നായര്‍

കറന്‍സി പിന്‍വലിച്ച രാജ്യങ്ങളെല്ലാം നേരിടേണ്ടി വന്നത് വലിയ ആപത്ത്:എം ടി വാസുദേവന്‍ നായര്‍

കറന്‍സി പിന്‍വലിച്ച രാജ്യങ്ങളെല്ലാം നേരിടേണ്ടി വന്നത് വലിയ ആപത്താണെന്ന് എം ടി വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉദാഹരണമാണ്. നോട്ട് പിന്‍വലിക്കല്‍ സാധാരണക്കാരുടെ ജീവിതം താറുമാറാക്കി. നാണ്യവ്യവസ്ഥ അട്ടിമറിച്ചത് ജനജീവിതത്തെ നശിപ്പിച്ചുവെന്നും എം ടി പറഞ്ഞു. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് തയ്യാറാക്കിയ ‘കള്ളപ്പണ വേട്ട: മിഥ്യയും യാഥാര്‍ഥ്യവും’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു എം ടി.

തുഗ്ളക്ക് തലസ്ഥാനം മാറ്റിയത് അരക്കിറുക്ക് കൊണ്ട് മാത്രമല്ല. തന്റെ പരിഷ്കാരങ്ങള്‍ ആരും എതിര്‍ക്കാന്‍ പാടില്ലെന്ന ലക്ഷ്യമായിരുന്നു പിന്നില്‍. തുഗ്ളക്കിന്റെ കൊട്ടാരത്തിലേക്ക് ജനത്തിന്റെ എതിര്‍ശബ്ദം എത്തിയപ്പോഴാണ് തലസ്ഥാനം മാറ്റാന്‍ അദ്ദേഹം തുനിഞ്ഞത്. ഇത്തരം എതിര്‍പ്പുകള്‍ ഓരോ കാലത്തും ഉയരും. രാജ്യത്തിന്റെ ഔദ്യോഗിക സ്ഥാനത്തുള്ളവര്‍ക്കു പുറമെ റിസര്‍വ് ബാങ്കും നിലപാട് മാറ്റി മാറ്റി പറയുകയാണ്. കേരളം ഇതിനെ എങ്ങനെ ചെറുക്കുമെന്ന് ചിന്തിക്കാന്‍ നാം ബാധ്യസ്ഥരാണ്. കാലഘട്ടത്തിന്റെ ദൌത്യം പുസ്തകത്തിലൂടെ നിര്‍വഹിച്ച തോമസ് ഐസക്കിന്റെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിക്കുന്നു- എം ടി പറഞ്ഞു.

Leave a Reply