കേരള ബ്ലാസ്റ്റേഴ്സ് താരം സികെ വിനീതിന് ഒളിമ്പ്യന്‍ റഹ്മാന് അവാര്‍ഡ്.ഇന്നലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന റഹ്മാന് അനുസ്മരണ യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് വിനീതിന് അവാര്‍ഡ് സമ്മാനിച്ചു.
ഫുട്ബോളില്‍ ഒളിമ്പ്യന്‍ റഹ്മാനെ ഓര്‍മിപ്പിക്കുന്ന ചുവടുകളും, കേരള ബ്ലാസ്റ്റേഴ്സിനെ അവസാന നിമിഷം വരെ കളിക്കളത്തില്‍ പിടിച്ചു നിര്‍ത്തിയ മനോവീര്യവുമാണ് വിനീതിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.അതേസമയം ചെറുപ്പം മുതലേ താന്‍ ആരാധിക്കുന്ന താരത്തിന്റെ അനുസ്മരണ യോഗത്തില്‍ തന്നെ അതിഥിയായി ക്ഷണിച്ചതിലും അവാര്‍ഡ് നല്‍കിയതിലും തനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് വിനീത് പറഞ്ഞു.ഇത്തവണ നഷ്ടപ്പെട്ട ഐഎസ്എല്‍ കിരീടം അടുത്ത തവണ തീര്‍ച്ചയായും കേരളം നേടുമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
ലോകഫുട്ബോളില് ഇന്ത്യയെ ഉയര്‍ത്തിക്കാണിച്ച ഒളിമ്പ്യന്‍ റഹ്മാന്റെ പതിനാലാമത് ചരമവാര്‍ഷികമായിരുന്നു ഇന്നലെ .പ്രതിരോധ നിരയിലെ ഈ മികച്ച താരം കേരളക്കരയിലെ കാല്പന്തുകളിക്ക് മികച്ച സംഭാവനകളാണ് നല്‍കിയിരുന്നത്.നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ച അദ്ദേഹം മെല്‍ബണ്‍ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനം നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്കാണ് വഹിച്ചിരുന്നത്.ഒളിമ്പ്യന്‍ റഹ്മാന്റെ സ്മരണാര്ഥ് നല്കുന്ന അഞ്ചാമത്തെ അവാര്‍ഡാണ് വിനീതിന് ലഭിച്ചത്.