Home » നമ്മുടെ കോഴിക്കോട് » നോട്ടുപിന്‍വലിക്കല്‍ തീരുമാനത്തിനെതിരേ മനുഷ്യച്ചങ്ങല ഇന്ന്; നഗരത്തില്‍ ഉച്ച മുതല്‍ ഗതാഗത നിയന്ത്രണം

നോട്ടുപിന്‍വലിക്കല്‍ തീരുമാനത്തിനെതിരേ മനുഷ്യച്ചങ്ങല ഇന്ന്; നഗരത്തില്‍ ഉച്ച മുതല്‍ ഗതാഗത നിയന്ത്രണം

കേന്ദ്രസര്‍ക്കാരിന്റെ നോട്ടു പിന്‍വലിക്കല്‍ മൂലം ദുരിതത്തിലായ കര്‍ഷകരുടേയും തൊഴിലാളികളുടേയും വ്യാപാരികളുടേയും ജീവിത പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം നടത്തുന്ന മനുഷ്യചങ്ങലയോടനുബന്ധിച്ച് കോഴിക്കോട് സിറ്റിയില്‍ ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക് ഒന്നുമുതലാണ് ഗതാഗത നിയന്ത്രണം. തൃശൂര്‍, പാലക്കാട്, മഞ്ചേരി, മലപ്പുറം ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ ബൈപാസ്, ഹൈലൈറ്റ്മാള്‍, പാലാഴി റോഡ് ജംഗ്ഷന്‍, പൊറ്റമ്മല്‍, അരയിടത്ത്പാലം വഴി ബസ്സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരിച്ച് ആഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ രാജാജി റോഡ്, തൊണ്ടയാട്, ഹൈലൈറ്റ് മാള്‍ വഴി പോകണം.

വയനാട്, താമരശേരി ഭാഗത്തു നിന്നും വരുന്ന ബസുകള്‍ കുന്നമംഗലം, കാരന്തൂര്‍, വെള്ളിമാട്കുന്ന്, മലാപ്പറമ്പ്, തൊണ്ടയാട് വഴി ബസ്സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടതും തിരിച്ച് അരയിടത്ത്പാലം, മെഡിക്കല്‍കോളജ്, കാരന്തൂര്‍, കുന്നമംഗലം വഴി തിരിച്ചു പോകണം.ജില്ലയുടെ വടക്ക് ഭാഗത്തു നിന്നും വരുന്ന ബസുകള്‍ പൂളാടിക്കുന്ന്, വേങ്ങേരി, മലാപറമ്പ്, തൊണ്ടയാട് വഴി സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടതും തിരിച്ച് അരയിടത്ത്പാലം, എരഞ്ഞിപ്പാലം, മലാപറമ്പ്, വേങ്ങേരി, പൂളാടിക്കുന്ന് വഴി പോകണമെന്നും ട്രാഫിക് പോലീസ് അറിയിച്ചു.

Leave a Reply