കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. അതുല്‍, ബിനോജ് എന്നി വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇരുവരും പന്തീരങ്കാവ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളാണ്. ഇന്നലെ രാത്രി പുതുവത്സര ആഘോഷത്തിനിടെ അബദ്ധത്തില്‍ സ്കൂളിന് സമീപമുള്ള ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു.
