Home » നമ്മുടെ കോഴിക്കോട് » റേഷന്‍ കാര്‍ഡ് മുന്‍ഗണന പട്ടികയില്‍ അനധികൃതമായി കടന്നു കൂടിയവരെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടം ശക്തമായ നടപടികളാരംഭിച്ചു

റേഷന്‍ കാര്‍ഡ് മുന്‍ഗണന പട്ടികയില്‍ അനധികൃതമായി കടന്നു കൂടിയവരെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടം ശക്തമായ നടപടികളാരംഭിച്ചു

റേഷന്‍ കാര്‍ഡ് മുന്‍ഗണന കരട് പട്ടിക പ്രകാരം തെറ്റായ വിവരം നല്‍കി അനര്‍ഹരായ നിരവധിപേര്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടതായി അധികൃതര്‍ കണ്ടത്തി. ഇതേത്തുടര്‍ന്ന് അനധികൃതമായി കടന്നു കൂടിയവരെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടം ശക്തമായ നടപടികളാരംഭിച്ചു.

അനര്‍ഹരായവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി അര്‍ഹരായവര്‍ക്ക് നീതി ഉറപ്പാക്കാന്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായി ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് പറഞ്ഞു.അനര്‍ഹരെ കണ്ടെത്താന്‍ ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌ക്വാഡ് ഇതിനോടകം 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത്ട്ടുണ്ട്.
അര്‍ഹതയില്ലാത്ത ആരെങ്കിലും റേഷന്‍കാര്‍ഡ് മുന്‍ഹണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ പേരും വിലാസവും, അവരുള്‍പ്പെടുന്ന റേഷന്‍ കടയുടെ പേര്, കാര്‍ഡ് നമ്പര്‍, അനര്‍ഹരാവാനുള്ള കാരണം എന്നിവ സഹിതം അയച്ചു നല്‍കുകയോ അല്ലെങ്കില്‍ കലക്ടറേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന പരാതിപ്പട്ടിയില്‍ നിക്ഷേപിക്കുകയോ ചെയ്യാം. പരാതിയില്‍ പരാതിക്കാരന്റെ പേരും വിലാസവും നിര്‍ബന്ധമില്ല.

താഴെ പറയുന്ന മാനദണ്ഡങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ പരാതി നല്‍കാന്‍ പാടുള്ളൂ.

സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളില്‍ സ്ഥിരം ജോലിയുള്ളവര്‍, സര്‍വ്വീസ് പെന്‍ഷണര്‍മാര്‍, ആയിരം ചതുരശ്ര അടിക്ക മീതെ വീട്, ഫ്‌ളാറ്റുകള്‍, ആദായനികുതി കൊടുക്കുന്നവര്‍,സ്വന്തമായി നാല് ചക്ര വാഹനമുള്ളവര്‍, (ഓട്ടോ ഒഴിവാക്കിയിട്ടുണ്ട്), സ്വന്തമായി ഒരേക്കറിലധികം ഭൂനിയുള്ളവര്‍, പ്രതിമ്‌സം 25000ത്തിലധികം വരുമാനമുള്ളവര്‍, എന്നിവര്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ യോഗ്യരല്ല.
അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും ഇത്തരത്തില്‍ ആനുകൂല്യം കൈപ്പറ്റുന്നവര്‍ക്കെതിതെ ശിക്ഷാ നടപടികളുണ്ടാവും. അനര്‍ഹരെന്നു തെളിഞ്ഞാല്‍ 1955 ലെ അവശ്യ സാധനനിയമം 7 ( a) (1) പ്രകാരവും ഇന്ത്യന്‍ ശക്ഷാ നിയമം സെഷന്‍ 120 പ്രകാരവും 1 വര്‍ഷം തടവ് ശിക്ഷയും, പിഴയും ഈടാക്കാവുന്നതും, റേഷന്‍ കാര്‍ഡ് സ്ഥിരമായി റദ്ദ് ചെയ്യാവുന്നതും, കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ മാര്‍ക്കറ്റ് വില ഈടാക്കാവുന്നതുമാണ്.

Leave a Reply