ഡിജിറ്റല്‍ പണമിടപാടുകള്‍ സുഗമമാക്കാനായുള്ള പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പിയായ ഡോ. ഭീം റാവു അംബേദ്കറുടെ സ്മരണാര്‍ത്ഥം ‘ഭീം’ എന്നാണ് …ആപ്ലിക്കേഷന്‍ പേര് നല്‍കിയിരിക്കുന്നത്. ദില്ലിയിലെ തല്‍കടോറ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘ഡിജി ധന് മേള’യിലാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.
പ്രധാനമന്ത്രി പറഞ്ഞ പ്രധാന കാര്യങ്ങള്‍:…
സമീപഭാവിയില്‍ പണമിടപാടുകള്‍ക്ക് മൊബൈല്‍ഫോണുകള്‍ വേണ്ടി വരില്ല; തള്ളവിരല്‍ മതിയാകും.
സമീപ ഭാവിയില്‍ ‘ഭീം’ ആപ്ലിക്കേഷനും മൊബൈല്‍ ഫോണുകള്‍ ആവശ്യമായി വരില്ല; വിരലടയാളം മതിയാകും.
മികച്ച ധനകാര്യ നയം രചിച്ച അംബേദ്കറിന്റെ പേരാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ നല്‍കിയിരിക്കുന്നത്..
എല്ലാ മൊബൈല്‍ ഫോണുകളിലും ഉപയോഗിക്കാന്‍ പാകത്തിനുള്ളതാണ് ‘ഭീം’ ആപ്ലിക്കേഷന്‍….
ലോകത്തിനു മുന്പില് ഒരു അത്ഭുത ആപ്ലിക്കേഷനായിരിക്കും ‘ഭീം’.
നിരാശരായവര്ക്കുള്ള മരുന്ന് എന്റെ കൈവശമില്ല; എന്നാല്‍ ആശയുള്ളവര്ക്ക് എന്റെ കയ്യില്‍ അവസരങ്ങള്‍ ഉണ്ട്
ഡിജിറ്റല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നത് നമ്മുടെ രാജ്യത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും