Home » മറുകാഴ്ച » ‘ഗാന്ധിജി എടിഎമ്മിനു മുമ്പില്‍ ക്യൂ നില്‍ക്കുമ്പോള്‍ ഗോഡ്സെ കൂറ്റന്‍ കാറിലിരുന്നു പുഞ്ചിരിക്കുന്നു’: സേതു

‘ഗാന്ധിജി എടിഎമ്മിനു മുമ്പില്‍ ക്യൂ നില്‍ക്കുമ്പോള്‍ ഗോഡ്സെ കൂറ്റന്‍ കാറിലിരുന്നു പുഞ്ചിരിക്കുന്നു’: സേതു

‘ഗാന്ധിജി എടിഎമ്മിനു മുമ്പില്‍ ക്യൂ നില്‍ക്കുമ്പോള്‍ ഗോഡ്സെ കൂറ്റന്‍ കാറിലിരുന്നു പുഞ്ചിരിക്കുന്നു’…നോട്ടു നിരോധനം ജനങ്ങള്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ടോര്‍ക്കുമ്പോള്‍ ഇങ്ങനെ പാടാനാണ് തോന്നുന്നതെന്ന് പ്രമുഖ സാഹിത്യകാരനായ സേതു. ‘മലയാളമനോരമ’ യിലെഴുതിയ കുറിപ്പിലാണ് സേതുവിന്റെ പ്രതികരണം. കള്ളപ്പണക്കാരെ പിടിക്കാനായി വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നടത്തിയ പടപ്പുറപ്പാടില്‍ മുറിവേറ്റു വീഴുന്നതു സാധാരണക്കാരാണെന്നും സേതു വിമര്‍ശിക്കുന്നു

ഗാന്ധിജി റേഷന്‍ ഷോപ്പിനു മുമ്പില്‍ ക്യൂ നില്‍ക്കുമ്പോള്‍ അടുത്തുകൂടി ഗോഡ്സെ കൂറ്റന്‍ കാറില്‍ കടന്നുപോകുന്നു എന്ന് കവി എന്‍.വി.കൃഷ്ണവാരിയര്‍ ദശകങ്ങള്‍ക്ക് മുമ്പ് പാടിയത് നടപ്പുകാല പരിസരങ്ങളില്‍ ‘ഗാന്ധിജി എടിഎമ്മിനു മുമ്പില്‍ ക്യൂ നില്‍ക്കുമ്പോള്‍ ഗോഡ്സെ കൂറ്റന്‍ കാറിലിരുന്നു പുഞ്ചിരിക്കുന്നു’ എന്നാക്കിയാലോ? എന്ന് സേതു ചോദിയ്ക്കുന്നു.

ഡിജിറ്റലൈസേഷന്‍ എന്നതു നടപ്പാക്കേണ്ടതുതന്നെയാണെങ്കിലും എടുത്തുചാടി, ഭീഷണിപ്പെടുത്തി നടപ്പാക്കാവുന്ന ഒന്നല്ല അതെന്നും സേതു പറയുന്നു. ഇന്ത്യയെപ്പോലത്തെ ഒരു ഗ്രാമകേന്ദ്രീകൃത സമൂഹത്തില്‍ പടിപടിയായി, വ്യക്തമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ അതു നടപ്പാക്കാനാവൂ. അതിനിടയില്‍ ജനകോടികളെ കഷ്ടപ്പെടുത്താതെ ആവശ്യത്തിനുള്ള കടലാസും മഷിയുമൊക്കെ തരപ്പെടുത്തി വേണ്ടത്ര നോട്ടുകള്‍ അടിച്ചിറക്കി പ്രശ്നം പരിഹരിച്ചേപറ്റൂ. അതു പാക്കിസ്ഥാന്‍ ചെയ്യുന്നതിനു മുമ്പേ ചെയ്യുകയും വേണം.

നോട്ട് പിന്‍വലിക്കലിന് എതിരല്ല ഞാന്‍. പക്ഷേ, കള്ളപ്പണക്കാരെ പിടിക്കാനായി വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നടത്തിയ പടപ്പുറപ്പാടില്‍ മുറിവേറ്റു വീഴുന്നതു സാധാരണക്കാരാണ്. കൂട്ടത്തില്‍ ഒന്നുകൂടി: കാണാന്‍ ചന്തമുള്ള ഈ രണ്ടായിരക്കാരിയുടെ പ്രസക്തി എനിക്കു മനസ്സിലാവുന്നില്ല. വികസിത രാജ്യങ്ങളിലൊന്നും വലിയ മൂല്യമുള്ള നോട്ടുകളില്ല. പിന്നെ എന്താണീ രണ്ടായിരത്തിന്റെ റോള്‍? പൂഴ്ത്തിവയ്ക്കാന്‍ എളുപ്പമല്ലേ അത്? വിപണിയുടെ നട്ടെല്ലായ അഞ്ഞൂറില്‍ തൊടാതെ, ആയിരം മാത്രം പിന്‍വലിച്ച് ഇരുനൂറിന്റെയും മുന്നൂറിന്റെയും നോട്ടുകള്‍ അടിച്ചിറക്കുകയായിരുന്നു വേണ്ടിയിരുന്നത്.പിന്നീടു പതിയെ അഞ്ഞൂറും പിന്‍വലിക്കുക

Leave a Reply