Home » കലാസാഹിതി » സിനിമാക്കൊട്ടക » ‘കാട് പൂക്കുന്ന നേരം’ ജനുവരി 6 ന് തീയറ്ററുകളില്‍; പുതുവര്‍ഷത്തിലെ ആദ്യ റിലീസ്

‘കാട് പൂക്കുന്ന നേരം’ ജനുവരി 6 ന് തീയറ്ററുകളില്‍; പുതുവര്‍ഷത്തിലെ ആദ്യ റിലീസ്

നിര്‍മ്മാതാക്കളും വിതരണക്കാരും തീയറ്ററുകാരും കൊമ്പുകോര്‍ത്ത സാഹചര്യത്തില്‍ സമരം പരിഗണിക്കാതെ ചിത്രം റിലീസ് ചെയ്യാന്‍ സന്നദ്ധമാകുന്ന ഏല്ലാ തീയറ്ററുകളിലും എത്തുകയാണ് ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം. നിര്‍മ്മാതാവ് സോഫിയാ പോള്‍ ആണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. ഇന്ദ്രജിത്ത്-റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ജനുവരി 6 നാണ് എത്തുന്നത്.

മാവോയിസ്റ്റ് വേട്ടക്കായി കേരളത്തിലെ വനങ്ങളിലേക്ക് പോകുന്ന ഒരു സംഘം പോലീസുകാരിലൊരാളാൾ വഴി തെറ്റി കാട്ടിലകപ്പെട്ടു പോകുന്നതും വഴിതെറ്റിയ പോലീസുകാരന് പിടികൂടപ്പെട്ട മാവോയിസ്റ്റ് പുറത്തേക്കുള്ള വഴികാട്ടിയാകുന്നതുമാണ് സിനിമ.

വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ ആണ് നിര്‍മാണം. ഇന്ദ്രന്‍സ്, ഇര്‍ഷാദ്, പ്രകാശ് ബാരെ, കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

നിരവധി ദേശീയരാജ്യാന്തരദേശീയ ചലച്ചിത്ര മേളകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ‘കാട് പൂക്കുന്ന നേരം’. ഗോവ , തിരുവനന്തപുരം ചലച്ചിത്ര മേളകളില്‍ വന്‍ പ്രേക്ഷക സ്വീകരണം നേടിയ ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത് . നിലമ്പൂര്‍ മാവോയിസ്റ്റ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ സാമൂഹിക, രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിമരുന്നിടുന്നതാണ് ചിത്രം.

അച്ചൻകോവിൽ , കോന്നി കാടുകൾ പശ്ചാത്തലമായ സിനിമയുടെ ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണൻ കെെകാര്യം ചെയ്യുന്നു, ലൊക്കേഷൻ സിങ്ക് സൗണ്ടും സൗണ്ട് ഡിസൈനും ജയദേവൻ ചക്കാടത്ത്, ശബ്ദ മിശ്രണം പ്രമോദ് തോമസ്, എഡിറ്റിംഗ് കാർത്തിക് ജോഗേഷ്, സംഗീതം സന്തോഷ് ചന്ദ്രന്റേതാണ്

Leave a Reply