Home » കലാസാഹിതി » സിനിമാക്കൊട്ടക » വിവാഹ വാര്‍ത്തയോട് നടി മഞ്ജു വാര്യര്‍ പ്രതികരിക്കുന്നു.

വിവാഹ വാര്‍ത്തയോട് നടി മഞ്ജു വാര്യര്‍ പ്രതികരിക്കുന്നു.

തന്റെ വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി മഞ്ജു വാര്യര്‍ രംഗത്തെത്തി. തന്നെ കുറിച്ച് പ്രചരിക്കുന്ന പല വാര്‍ത്തകളും പ്രതികരണം അര്‍ഹിക്കാത്തതാണെന്ന് മഞ്ജു പറഞ്ഞു.

ഗൃഹലക്ഷ്മി മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മഞ്ജു മനസ് തുറന്നത് പ്രതികരണം അര്‍ഹിക്കാത്ത വാര്‍ത്തകള്‍ ആയതിനാലാണ് ഇതെക്കുറിച്ച് മിണ്ടാതിരിക്കുന്നതെന്ന് മഞ്ജു വ്യക്തമാക്കി. “അഭിനയിക്കാതിരുന്ന സമയത്തും കേരളത്തിലെ ജനങ്ങളുടെ സ്‌നേഹവും പിന്തുണയും തനിക്കൊപ്പമുണ്ടായിരുന്നു.പുറത്തിറങ്ങുമ്പോള്‍ സങ്കടങ്ങള്‍ പറയാനുള്ള ആശ്രയമായിട്ട് പലരും വന്ന് കണ്ടിട്ടുണ്ട്. കാല്‍തൊട്ട് തൊഴാന്‍ വരുന്നവരുണ്ട്. അതിനുള്ള അര്‍ഹതയൊന്നും എനിക്കില്ല”. മഞ്ജു അഭിമുഖത്തില്‍ പറയുന്നു. സിനിമയിലെ ജയ-പരാജയങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നും താരം അഭിപ്രായപ്പെട്ടു.

മഞ്ജു 2017 ല്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്ത അടുത്തിടെയാണ് മാധ്യമങ്ങളില്‍ പ്രചരിച്ചത്. ദിലീപ്-കാവ്യ വിവാഹത്തിന് പിന്നാലെ ആയിരുന്നു ഇത്.ഇതിനെല്ലാമുള്ള മറുപടിയാണ് മഞ്ജു ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

Leave a Reply