Home » പ്രവാസം » പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെ അസാധു നോട്ടുകള്‍ മാറാം; പരമാവധി 25,000 രൂപ

പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെ അസാധു നോട്ടുകള്‍ മാറാം; പരമാവധി 25,000 രൂപ

നരേന്ദ്രമോദി സര്‍ക്കാര്‍ അസാധുവാക്കിയ പഴയ നോട്ടുകള്‍ ആര്‍ബിഐ വഴി മാറിയെടുക്കാന്‍ പ്രവാസികള്‍ക്ക് 2017 ജൂണ്‍ 30 വരെ സമയപരിധി അനുവദിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഓര്‍ഡിനന്‍സിലാണ് വിദേശത്തുനിന്നു നാട്ടിലേക്കു വരുന്ന പ്രവാസികള്‍ക്ക് പരമാവധി 25000 രൂപ വരെയുള്ള പഴയ നോട്ടുകള്‍ ജൂണ്‍ 30 വരെ മാറ്റാമെന്ന നിര്‍ദേശമുള്ളത്. വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ മുമ്പാകെ കൈവശമുള്ള കറന്‍സിയുടെ വിവരങ്ങള്‍ നല്‍കണം. കസ്റ്റംസ് വകുപ്പ് ഇതിനായി പ്രത്യേക ഡിക്ലറേഷന്‍ ഫോറം തയാറാക്കും.തെറ്റായ ഡിക്ലറേഷന്‍ നല്‍കുന്നവരില്‍നിന്ന് 50,000 രൂപ പിഴ ഈടാക്കും. വിദേശവിനിമയ ചട്ടപ്രകാരം ഒരാള്‍ക്കു നാട്ടിലേക്കു കൊണ്ടുവരാന്‍ കഴിയുന്നത് 25,000 രൂപ മാത്രമാണ്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണു പരിധി നിശ്ചയിച്ചിരിക്കുന്നത്. വിദേശത്തുള്ള ഇന്ത്യന്‍പൗരന്മാര്‍ക്ക് കൈവശമുള്ള പഴയ നോട്ടുകള്‍ മാര്‍ച്ച് 31 വരെ ആര്‍ബിഐയില്‍ നിന്നു മാറ്റാനാണ് അനുമതിയുള്ളത്. എന്നാല്‍ പ്രവാസികള്‍ക്കു നാട്ടിലെത്തി നോട്ടുമാറാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ജൂണ്‍ 30 വരെ സമയം നീട്ടി നല്‍കിയിരിക്കുന്നത്.

Leave a Reply