Home » നമ്മുടെ കോഴിക്കോട് » എം.ടി.വാസുദേവന്‍ നായരെ പിന്തുണച്ച് കോഴിക്കോട്ടെ സാംസ്‌കാരിക പ്രവര്‍ത്തകര്‍

എം.ടി.വാസുദേവന്‍ നായരെ പിന്തുണച്ച് കോഴിക്കോട്ടെ സാംസ്‌കാരിക പ്രവര്‍ത്തകര്‍

നോട്ട് നിരോധനം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച എം.ടി.വാസുദേവന്‍ നായരെ പിന്തുണച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍. കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് അവര്‍ എം.ടി.ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

നിര്‍മാല്യം ചിത്രീകരിച്ചതാണ് എം.ടി.യോടുള്ള സംഘപരിവാറിന്റെ വിദ്വേഷത്തിന് കാരണമെന്ന് ചടങ്ങില്‍ സംസാരിച്ച സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ പറഞ്ഞു. തിരൂര്‍ തുഞ്ചന്‍പറമ്പ് ഹൈന്ദവവത്കരിക്കാന്‍ കഴിയാത്തതാണ് അവരുടെ ദു:ഖത്തിന് കാരണം. എം.ടി.ക്കെതിരായ ഭീഷണി കേരളത്തിന് തന്നെ നാണക്കേടാണ്. ഒരു മുസ്ലീമായതുകൊണ്ടാണ് സംഘപരിവാര്‍ എന്നെ വേട്ടയാടുന്നത്. കമല്‍ പറഞ്ഞു.

Leave a Reply