ചെറിയ തലവേദന വന്നാല്‍ പോലും വേദന സംഹാരികളില്‍ അഭയം കണ്ടെത്തുന്നവര്‍ ഏറെയുണ്ട്. വേണ്ടതിനും വേണ്ടാത്തതിനും ഡോക്ടറുടെ നിര്‍ദ്ദേശം പോലുമില്ലാതെ വേദന സംഹാരികള്‍ വാരി തിന്ന് വേദനയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരാണ് പലരും. ചില വേദനകള്‍ ശരീരത്തിന്റെ പ്രതിരോധമാര്‍ഗ്ഗമാണെന്ന് ആരും ചിന്തിക്കുന്നേയില്ല. ഇത് കാലക്രമത്തില്‍ തിരിച്ചടിയാകുമെന്നാണ് പുതിയ പഠനങ്ങള്‍ മുന്നറിയിപ്പ് നല്കുന്നു.
ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ അമിതമായി വേദന സംഹാരികള്‍ കഴിക്കുന്നത് സ്ത്രീകളില്‍ കേള്‍വി ശക്തിയെ വരെ ബാധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. അമേരിക്കയിലെ ബ്രിഗാം ആന്റ് വുമന്‍സ് ആശുപത്രിയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തലുണ്ടായത്. കൂടുതലും സ്ത്രീകളിലാണ് വേദനസംഹാരികള്‍ കേള്‍വി തകരാറുണ്ടാക്കുകയെന്നാണ് ഗവേഷക സംഘം പറയുന്നത്.
കാലങ്ങളായി വേദന സംഹാരികളില്‍ അഭയം പ്രാപിക്കുന്ന 48 നും 73 നും ഇടയില്‍ പ്രായമുള്ള 54,000 ലധികം സ്ത്രീകള്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടാണ് ഗവേഷക സംഘത്തിന്റ പഠനം. ഡോ. ഗാരി കര്‍ഹാന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. സ്ത്രീകളില്‍ കേള്‍വി കുറവ് ഉണ്ടാകുന്നതില്‍ ഏകദേശം 5.5 ശതമാനം കാരണം എബുപ്രൂഫിന് അല്ലെങ്കില്‍ പാരസെറ്റമോളിന്റെ ഉപയോഗം മൂലമാണെന്നാണ് മാത്രമല്ല മറ്റ് ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്കും ഇത് കാരണമായേക്കാമെന്നാണ് പഠനം പറയുന്നത്. വേദനാ സംഹാരികളെ കരുതലോടെ മാത്രമേ സമീപിക്കാവവ എന്ന് പഠനം മുന്നറിയപ്പു നല്ക്കുന്നു. എല്ലാ മരുന്നുകള്‍ക്കും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ട്. അതിനാല്‍ മരുന്ന കവറില്‍ രേഖപ്പെട്ടുത്തിയിരിക്കുന്ന പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയെന്ന് കൃത്യമായി മനസിലാക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ കഴിക്കാവൂ