Home » ഇൻ ഫോക്കസ് » സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധി സ്വാഗതം ചെയ്യുന്നു: പിണറായി വിജയൻ

സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധി സ്വാഗതം ചെയ്യുന്നു: പിണറായി വിജയൻ

തെരഞ്ഞെടുപ്പുകളില്‍ മതത്തിന്റെ പേരില്‍ വോട്ടുചോദിക്കുന്നത് അഴിമതിയാണെന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി സ്വാഗതം ചെയ്യുന്നവെന്ന് പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്കിലാണ് ഇൗ കാര്യം വെളിപ്പെടുത്തിയത് ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം വായിക്കാം

തെരഞ്ഞെടുപ്പുകളില്‍ മതത്തിന്റെ പേരില്‍ വോട്ടുചോദിക്കുന്നത് അഴിമതിയാണെന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി സ്വാഗതം ചെയ്യുന്നു. തെരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണ്. രാഷ്ട്രീയത്തിൽ മതത്തിന് സ്ഥാനമില്ല. തുടങ്ങിയ കോടതിയുടെ അഭിപ്രായങ്ങളെ നൂറുശതമാനവും അംഗീകരിക്കുന്നു.
സ്ഥാനാര്‍ത്ഥികള്‍ മതം, ജാതി, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പൂർണ്ണമായും ശരിയായ നിലപാടാണ് അത്. ഒരു മതേതര രാജ്യമെന്ന നിലയിൽ രാജ്യത്തിന്റെ രാഷ്ട്രീയ ഭരണ പ്രക്രിയകളിൽ ഇടപെടാൻ മതത്തിന് യാതൊരാവകാശവുമില്ല. ഭരണഘടനാ നിർമാതാക്കളും രാഷ്ട്ര നിർമാതാക്കളും മുൻകൂട്ടിക്കണ്ട് ഒഴിവാക്കിയിരുന്ന രാഷ്ട്രീയത്തിലുള്ള മതത്തിന്റെ ഇടപെടൽ ഈയടുത്തകാലത്തായി ശക്തി പ്രാപിക്കുകയാണുണ്ടായത്. മതവിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും രാജ്യത്തിന്റെ പൊതുതാൽപര്യത്തെ അതുമായി കൂട്ടിക്കിച്ചേർക്കേണ്ടതില്ലെന്നും അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുകയാണ് സുപ്രീം കോടതി. ഏറ്റവും പുരോഗമനപരവും കാലികപ്രസക്തിയുള്ളതുമാണ് ഈ വിധി. ഇത് പൂർണ്ണാർത്ഥത്തിൽ നടപ്പിലാക്കാനുള്ള ജാഗ്രത എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണം.

Leave a Reply